Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

സാംസ്കാരിക വൈവിധ്യങ്ങളുടെ നിറവിൽ ഇന്ത്യൻ സ്‌കൂൾ ഫെയറിന്  വൻ ജന പങ്കാളിത്തം

by News Desk
December 20, 2024
in BAHRAIN
സാംസ്കാരിക വൈവിധ്യങ്ങളുടെ നിറവിൽ ഇന്ത്യൻ സ്‌കൂൾ ഫെയറിന്  വൻ ജന പങ്കാളിത്തം

https://www.facebook.com/share/v/y8H2ZnN2Vo32hcpU/?mibextid=wwXIfr
മനാമ: രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ഇന്ത്യൻ സ്‌കൂൾ ഒരുക്കിയ സാംസ്കാരിക മേളയുടെ ആദ്യ ദിനത്തിൽ വൻ ജനാവലി ഇസ ടൗണിലെ സ്‌കൂൾ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി.  നേരിയ തണുപ്പ് വകവെക്കാതെ എത്തിയ വലിയൊരു ജനസഞ്ചയത്തെ   ആകർഷിക്കാൻ ഇന്ത്യൻ സ്കൂൾ സമൂഹത്തിന്റെ ഒത്തൊരുമയിലൂടെ സാധിച്ചു. ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മേള നാടിന്റെ സാംസ്കാരിക വൈവിധ്യവും കലാപരമായ കഴിവും ആഘോഷിക്കാൻ ഒരു വേദിയായി.
 
ആവേശത്തോടെയും  ഐക്യത്തോടെയും  രക്ഷിതാക്കളും  വിദ്യാർത്ഥികളും  അധ്യാപകരും  അഭ്യുദയകാംക്ഷികളും  മേള  വിജയിപ്പിക്കാൻ രംഗത്തിറങ്ങിയിരുന്നു. ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് മേള ഉദ്ഘാടനം ചെയ്തു. തൊഴിൽ മന്ത്രാലയം അസി. അണ്ടർസെക്രട്ടറി അഹമ്മദ് അൽ ഹൈക്കി, പ്രൈവറ്റ് എജ്യുക്കേഷൻ ഡയറക്ടർ ലുൽവ ഗസ്സൻ അൽ മുഹന്ന, വിദ്യാഭ്യാസ മന്ത്രാലയം റിസ്ക് അസസ്മെന്റ്  ആൻഡ് ലീഗൽ അഫയേഴ്സ് ഡയറക്ടർ റീം അബോധ് അൽ സനായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് ക്യാപ്റ്റൻ ഖുലൂദ് യഹ്യ ഇബ്രാഹിം, ലഫ്.ജനറൽ ശൈഖ  അഹമ്മദ് അൽ ഖലീഫ,  ഖത്തർ എഞ്ചിനീയറിംഗ് ലബോറട്ടറീസ് ചെയർമാനും ജനറൽ മാനേജരുമായ കെ.ജി.ബാബുരാജൻ, അമാദ്  ബൈദ് ഇലക്ട്രിക്കൽ മാനേജിംഗ് ഡയറക്ടർ പമ്പാവാസൻ നായർ, ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ.വി.കെ.തോമസ്,  ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്,  സെക്രട്ടറി വി. രാജപാണ്ഡ്യൻ, സ്റ്റാർ വിഷൻ ഇവന്റസ്‌   ചെയർമാനും സിഇഒയുമായ  സേതുരാജ് കടയ്ക്കൽ, സ്‌കൂൾ വൈസ് ചെയർമാനും  സ്പോർട്സ് അംഗവുമായ  ഡോ. മുഹമ്മദ് ഫൈസൽ,  അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ  രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ  മിഥുൻ മോഹൻ (പ്രോജക്ട് ആൻഡ് മെയിന്റനൻസ്), ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല(ഗതാഗതം), പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, മേളയുടെ സംഘാടക സമിതി  ജനറൽ കൺവീനർ വിപിൻ കുമാർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങളെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് പ്രശംസിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ കുട്ടികളുടെ സജീവ പങ്കാളിത്തം അദ്ദേഹം എടുത്തുകാട്ടി. ഭാരത് കോ ജാനിയെ ക്വിസിൽ പങ്കെടുക്കാൻ ബഹ്‌റൈനിൽ നിന്നുള്ള 8,000 രജിസ്ട്രേഷനുകളിൽ 3,200 എണ്ണം ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ളതായിരുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്ക് സ്കൂളിൽ കാര്യമായ ശ്രദ്ധ ലഭിക്കുന്നു. രാജ്യത്തെ നിയമങ്ങൾ പാലിച്ചതിന് അംബാസഡർ സ്കൂളിനെ അഭിനന്ദിച്ചു.
അതിഥികൾക്ക് മെമന്റോകൾ സമ്മാനിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് അധ്യക്ഷ പ്രസംഗം നടത്തി.
പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി രാജപാണ്ഡ്യൻ നന്ദിയും  പറഞ്ഞു. ഗായകൻ വിനീത് ശ്രീനിവാസനും സംഘവും ഹരം  പകരുന്ന  ഗാനങ്ങളിലൂടെ   സദസ്സിനെ ആകർഷിച്ചു. വെള്ളിയാഴ്ചയും മേള തുടരുമ്പോൾ,  ഗായിക ടിയ കർ  നയിക്കുന്ന ഉത്തരേന്ത്യൻ സംഗീത മേളക്കായി പ്രതീക്ഷകൾ ഉയർന്നു. ഇന്നലെ ഗ്രൗണ്ടിലേക്ക്  ഒഴുകിയെത്തിയ ജനങ്ങൾ സാംസ്കാരിക പ്രദർശനങ്ങളിലും മുഖ്യ വേദിയിലെ ഗാനമേളയിലും മുഴുകിയപ്പോൾ  കുട്ടികൾ സ്റ്റാളുകളിലെ ഗെയിമുകളിലും  ഓഡിറ്റോറിയത്തിൽ ഒരുക്കിയ വിനോദങ്ങളിലും മേള ആസ്വദിച്ചു. മേളയെ  ഒരു ഒരു ആസ്വാദ്യകരമായ  അനുഭവമാക്കി മാറ്റുന്നതിൽ  സമൂഹത്തിന്റെ അകമഴിഞ്ഞ പങ്കാളിത്തം ഉണ്ടായതിൽ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സംഘാടക സമിതി ജനറൽ കൺവീനർ വിപിൻ കുമാർ എന്നിവർ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.
ShareSendTweet

Related Posts

കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
BAHRAIN

കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

July 7, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം  മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു

July 7, 2025
മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
BAHRAIN

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

July 6, 2025
മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

July 5, 2025
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.
BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

July 5, 2025
ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
BAHRAIN

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

July 5, 2025
Next Post
എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ

എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ

ഒഴിവ്,-തൊഴിൽ,-പരീക്ഷ:-തൊഴിൽ-മേള-ഡിസംബർ-28ന്

ഒഴിവ്, തൊഴിൽ, പരീക്ഷ: തൊഴിൽ മേള ഡിസംബർ 28ന്

സിനിമയിൽ-അവസരം-വാഗ്ദാനം-ചെയ്ത്-പീഡിപ്പിച്ചെന്ന്-പരാതി-:-സംവിധായകൻ-ഒമർ-ലുലുവിന്-ജാമ്യം

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി : സംവിധായകൻ ഒമർ ലുലുവിന് ജാമ്യം

Recent Posts

  • 2025 ജൂലൈ 8: ഇന്നത്തെ രാശിഫലം അറിയാം
  • അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ഇന്ന് സ്വകാര്യ ബസ് സമരവും
  • ‘ഇസ്രയേല്‍ എന്നെ വധിക്കാന്‍ ശ്രമിച്ചു’: വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ്
  • കുട്ടികളുടെ മാനസികപ്രശ്നങ്ങള്‍ തിരിച്ചറിയാനും കൗണ്‍സിലിംഗ് നല്‍കാനും അധ്യാപകരെ പരിശീലിപ്പിക്കും; വി ശിവന്‍കുട്ടി
  • ഇന്ത്യക്കാരെ കാണുമ്പോഴുള്ള സായിപ്പിന്റെ ചൊറിച്ചിൽ അങ്ങടു മാറുന്നില്ല!! ഇന്ത്യക്കാരെ നിങ്ങളെ തട്ടിയിട്ട് നടക്കാൻ പറ്റുന്നില്ല, നിങ്ങൾ എല്ലാ രാജ്യങ്ങളും നിറയ്ക്കുകയാണ്, എനിക്ക് ഇഷ്ടമല്ല, ഇവിടെ നിന്നും പോകൂ… അധിക്ഷേപിച്ച് അമേരിക്കാരൻ, അന്തംവിട്ട് ഇന്ത്യൻ യുവാവ് – വീഡിയോ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.