കണ്ണൂർ: പാർട്ടി നേതൃത്വത്തെ അക്ഷരാർഥത്തിൽ പ്രതിസന്ധിയിലാക്കിയ പയ്യന്നൂരിലെ രക്തസാക്ഷിഫണ്ടുമായി ബന്ധപ്പെട്ട ആരോപണത്തിൽ സിപിഎം നിലപാട് മാറ്റുന്നുവെന്ന് സൂചന. ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ ജില്ലാകമ്മിറ്റി ഇന്നു പുറത്തുവിട്ടേക്കും. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയാകമ്മിറ്റി ഓഫീസ് ഫണ്ട്, നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ഒരുകോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി മുൻ ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചതോടെ വൻ വിവാദമാണ് പാർട്ടിയിലും പുറത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേസമയം വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം വായിച്ചശേഷം ചോദ്യാവലിയുമായി എത്തിയാൽ എല്ലാത്തിനും മറുപടി തരാമെന്നായിരുന്നു ജില്ലാ […]









