Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍: കെ.സുരേന്ദ്രന്‍

by News Desk
December 22, 2024
in KERALA
പ്രിയങ്കയുടേയും-വിജയരാഘവന്റെയും-മുന്നിലും-പിന്നിലും-വര്‍ഗീയ-ശക്തികള്‍:-കെ.സുരേന്ദ്രന്‍

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍: കെ.സുരേന്ദ്രന്‍

തൃശൂര്‍ : പ്രിയങ്ക ഗാന്ധിയുടെ മുന്നിലും പിന്നിലും മാത്രമല്ല എ.വിജയരാഘവന്റെയും മുന്നിലും പിന്നിലും ഉള്ളതും വര്‍ഗീയ ശക്തികള്‍ തന്നെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുന്നത് വര്‍ഗീയ ശക്തികള്‍ ആണെന്നത് പുതിയ ഒരു കാര്യമല്ല.

വിജയരാഘവന് ഇപ്പോള്‍ എന്താണ് പുതിയൊരു വെളിപാട് ഉണ്ടായതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. വിജയരാഘവന്റെ പാര്‍ട്ടി പിഡിപിയുമായും ഐഎന്‍എല്ലുമായും പരസ്യ സഖ്യം ഉള്ളവരാണ്. പോപ്പുലര്‍ ഫ്രണ്ടുമായും ജമാഅത്തെ ഇസ്ലാമിയുമായും ഇവര്‍ സഖ്യം ഉണ്ടാക്കിയിരുന്നു. യുഡിഎഫ് ആവട്ടെ മുസ്ലിം ലീഗും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായും പരസ്യ സഖ്യത്തില്‍ ആണ്. സിപിഎമ്മിന് ഭൂരിപക്ഷ സമുദായത്തിന്റെ ജനപിന്തുണ നഷ്ടമായിരിക്കുകയാണ്. അത് തിരിച്ചു പിടിക്കാന്‍ വേണ്ടിയാണ് വിജയരാഘവനെ പോലെയുള്ളവര്‍ ഇത്തരം വെടികള്‍ പൊട്ടിക്കുന്നത്. ഇതിനൊന്നും പാര്‍ട്ടിയുടെ ഔദ്യോഗിക പിന്തുണ ലഭിക്കുകയില്ല. മെക് സെവനെതിരെ കോഴിക്കോട് ജില്ലാ സെക്രട്ടറി വലിയ പ്രതികരണം നടത്തി. എന്നാല്‍ സിപിഎം തന്നെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞതിനാല്‍ ജില്ലാ സെക്രട്ടറിക്ക് 24 മണിക്കൂര്‍ കൊണ്ട് മലക്കം മറക്കേണ്ടി വന്നു. മുഹമ്മദ് റിയാസും സംഘവും ആണ് ഇതിനെല്ലാം പിന്നില്‍. േ

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുശേഷം അവരുടെ കേഡര്‍മാരെ എങ്ങനെയെല്ലാം സഖാക്കള്‍ ആക്കി മാറ്റാം എന്നാണ് സിപിഎം ശ്രമിക്കുന്നത്. കൊല്ലത്തും ആലപ്പുഴയിലും സിപിഎമ്മില്‍ കണ്ട വിഭാഗീയതയുടെ മൂല കാരണം ഇതുതന്നെയാണ്. പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തെ വഞ്ചിക്കാനുള്ള ഒരു കള്ളത്തരം മാത്രമാണ് സിപിഎമ്മിന്റെ മതനിരപേക്ഷത. വര്‍ഗീയശക്തികളോട് എന്ത് നിലപാട് എടുക്കണം എന്ന് പോലും സിപിഎമ്മിന് ധാരണ ഇല്ലാതായിരിക്കുന്നു. വലിയ ആശയ പാപ്പരത്തമാണ് സിപിഎം നേരിടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കട്ടപ്പന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതിക്കും കൊള്ളരുതായ്മകള്‍ക്കും എതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തും. സഹകരണ പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കാന്‍ ആവശ്യമായ രീതിയിലായിരിക്കും ബിജെപിയുടെ പ്രക്ഷോഭങ്ങള്‍. സഹകരണ മേഖലയെ ശുദ്ധീകരിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സഹകരണ കൊള്ളയില്‍ എല്ലാം പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഉന്നതരായ സിപിഎം നേതാക്കളാണ്. എന്നാല്‍ സഹകരണ രംഗത്ത് വലിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാനും ശുദ്ധീകരണത്തിനും കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്തിരിക്കുകയാണ്. കേന്ദ്രത്തിലെ സഹകരണ നിയമങ്ങള്‍ കേരളത്തിലും നടപ്പിലാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ തിരിയുകയാണ് കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ചെയ്യുന്നത്.

കേരളത്തിന്റെ പുരോഗതിക്ക് എല്ലാ മേഖലയിലും സഹായം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി 405 കോടി രൂപ കേന്ദ്രം അനുവദിച്ചു കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഇത് സംസ്ഥാനത്തിന് ഏറെ ഗുണകരമാണ്. സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ഇന്നുവരെ ഒരു കേന്ദ്രസര്‍ക്കാരും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്‌ക്ക് വേണ്ടി ഇത്രയും സഹായം ചെയ്തിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞതും കേന്ദ്ര നിയമങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള അലംഭാവവും ആണ് ഇതിലും കൂടുതല്‍ സഹായം കേരളത്തിന് ലഭിക്കേണ്ടിയിരുന്നത് തടഞ്ഞത്. എന്‍ഇപിക്കെതിരെ കേരളത്തില്‍ കള്ള പ്രചാരണമാണ് നടക്കുന്നത്. ദേശീയ വിദ്യാഭ്യാസം നയം ബിജെപിയുടെ അജണ്ടയുടെ ഭാഗമാണെന്നാണ് കേരളത്തിലെ ചിലര്‍ പ്രചരിപ്പിക്കുന്നത്. സഹകരണ മേഖലയില്‍ കേന്ദ്ര നയത്തിനെതിരെ എങ്ങനെയാണോ പ്രചരണം നടത്തിയത് അതേപോലെ തന്നെയാണ് വിദ്യാഭ്യാസ മേഖലയിലും സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. ഇത് കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും വലിയ തടസമാണ് സൃഷ്ടിച്ചത്. രാഷ്‌ട്രീയപാര്‍ട്ടിയുടെ ഓഫീസില്‍ നിന്നും കത്ത് കൊടുത്താല്‍ വിസിമാരും സെനറ്റ് മെമ്പര്‍മാരും ആകുന്ന ഒരേയൊരു സംസ്ഥാനം കേരളം മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ShareSendTweet

Related Posts

പാര്‍ട്ടിക്കുള്ളില്‍-പോരാട്ടം-നടത്തിയിട്ടും-ഫലമുണ്ടായില്ല,-തനിക്ക്-പറയാനുള്ളതെല്ലാം-തന്റെ-പുസ്തകം-പറയും,-‘നേതൃത്വത്തെ-അണികൾ-തിരുത്തണം’…-വി-കുഞ്ഞികൃഷ്ണന്റെ-പുസ്തക-പ്രകാശനം-29ന്
KERALA

പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം നടത്തിയിട്ടും ഫലമുണ്ടായില്ല, തനിക്ക് പറയാനുള്ളതെല്ലാം തന്റെ പുസ്തകം പറയും, ‘നേതൃത്വത്തെ അണികൾ തിരുത്തണം’… വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം 29ന്

January 26, 2026
ബൈക്കുകള്‍-കൂട്ടിയിടിച്ച്-തീ-പിടിച്ചു,-പൊള്ളലേറ്റ്-രണ്ട്-പേര്‍ക്ക്-ദാരുണാന്ത്യം,-രണ്ട്-പേര്‍-ഗുരുതരാവസ്ഥയില്‍
KERALA

ബൈക്കുകള്‍ കൂട്ടിയിടിച്ച് തീ പിടിച്ചു, പൊള്ളലേറ്റ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

January 26, 2026
കടക്കെണിയില്‍-നിന്നും-രക്ഷപ്പെടാന്‍-കൃഷ്ണപ്രിയയുടെ-സ്വത്ത്-വില്‍ക്കാന്‍-ശ്രമിച്ചു,-സമ്മതിക്കാതെ-വന്നപ്പോള്‍-ക്രൂരമായ-മര്‍ദനം,-ഷിജിലിനെതിരെ-ഗാര്‍ഹിക-പീഡന-കുറ്റവും,-നേരത്തെയും-നിരവധി-പൊലീസ്-കേസുകള്‍
KERALA

കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ കൃഷ്ണപ്രിയയുടെ സ്വത്ത് വില്‍ക്കാന്‍ ശ്രമിച്ചു, സമ്മതിക്കാതെ വന്നപ്പോള്‍ ക്രൂരമായ മര്‍ദനം, ഷിജിലിനെതിരെ ഗാര്‍ഹിക പീഡന കുറ്റവും, നേരത്തെയും നിരവധി പൊലീസ് കേസുകള്‍

January 26, 2026
16-കാരനെ-ഫോണിൽ-വിളിച്ചുവരുത്തി,-പിന്നാലെ-ഒരു-സംഘം-വിദ്യാർഥികളുടെ-നേതൃത്വത്തിൽ-ക്രൂര-മർദനം,-വടികൊണ്ട്-മുഖത്തും-തലയിലും-പുറത്തും-അടി!!-വിദ്യാർഥിയെ-കൊണ്ട്-മറ്റൊരു-വിദ്യാർഥിയുടെ-കാലുപിടിച്ച്-മാപ്പു-പറയിപ്പിക്കുന്ന-ദൃശ്യങ്ങളും-പുറത്ത്
KERALA

16 കാരനെ ഫോണിൽ വിളിച്ചുവരുത്തി, പിന്നാലെ ഒരു സംഘം വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്രൂര മർദനം, വടികൊണ്ട് മുഖത്തും തലയിലും പുറത്തും അടി!! വിദ്യാർഥിയെ കൊണ്ട് മറ്റൊരു വിദ്യാർഥിയുടെ കാലുപിടിച്ച് മാപ്പു പറയിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത്

January 26, 2026
പത്മാ-പുരസ്കാരങ്ങളിൽ-കേരളത്തിന്-അഭിമാന-നിമിഷം,-വിഎസ്-അച്യുതാനന്ദനും-മുൻ-ജസ്റ്റിസ്-കെടി-തോമസിനും-പി.-നാരായണനും-പത്മവിഭൂഷൺ!!-മമ്മൂട്ടിക്കും-വെള്ളാപ്പള്ളിക്കും-പത്മഭൂഷൻ!!-കുടുംബത്തിന്-വലിയ-സന്തോഷം,-അച്ഛൻ-സ്വാതന്ത്ര്യസമരത്തിൽ-പങ്കെടുത്ത്-രാഷ്ട്രീയത്തിൽ-വന്നയാളാണ്,-രാജ്യത്തിനു-വേണ്ടി-ജീവിച്ച-വ്യക്തിയാണ്-വിഎസിന്റെ-മകൻ
KERALA

പത്മാ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാന നിമിഷം, വി.എസ്. അച്യുതാനന്ദനും മുൻ ജസ്റ്റിസ് കെ.ടി. തോമസിനും പി. നാരായണനും പത്മവിഭൂഷൺ!! മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൻ!! കുടുംബത്തിന് വലിയ സന്തോഷം, അച്ഛൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രാഷ്ട്രീയത്തിൽ വന്നയാളാണ്, രാജ്യത്തിനു വേണ്ടി ജീവിച്ച വ്യക്തിയാണ്- വിഎസിന്റെ മകൻ

January 25, 2026
തവനൂരിൽ-ഒരു-പാലം-നിർമിക്കുന്നതിനെതിരെ-കോടതിയിൽ-പോയ-ആളാണ്-ഇ-ശ്രീധരൻ,-റെയിൽവേ-ചുമതലയുള്ള-മന്ത്രിയെന്ന-നിലയിൽ-അതിവേഗ-റെയിൽ-പദ്ധതിയുമായി-ബന്ധപ്പെട്ട-ഫയലുകളൊന്നും-എനിക്കു-വന്നിട്ടില്ല!!-കേരളത്തിന്-ഗുണകരമാകുന്ന-ഏത്-പദ്ധതിയും-ഇരുകൈയും-നീട്ടി-സ്വീകരിക്കുക-എന്നതാണ്-ഞങ്ങളുടെ-നിലപാട്-മന്ത്രി-വി.-അബ്ദുറഹിമാൻ
KERALA

തവനൂരിൽ ഒരു പാലം നിർമിക്കുന്നതിനെതിരെ കോടതിയിൽ പോയ ആളാണ് ഇ. ശ്രീധരൻ, റെയിൽവേ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളൊന്നും എനിക്കു വന്നിട്ടില്ല!! കേരളത്തിന് ഗുണകരമാകുന്ന ഏത് പദ്ധതിയും ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നതാണ് ഞങ്ങളുടെ നിലപാട്- മന്ത്രി വി. അബ്ദുറഹിമാൻ

January 25, 2026
Next Post
ബിജെപിക്ക്-30-ജില്ലാ-കമ്മിറ്റികള്‍

ബിജെപിക്ക് 30 ജില്ലാ കമ്മിറ്റികള്‍

നഗരസഭ-ഭരണം-ബിജെപി-കൊണ്ടുപോകുമെന്ന്-സിപിഎം-സമ്മേളനത്തില്‍-പ്രതിനിധികള്‍;-മേയര്‍-ആര്യാ-രാജേന്ദ്രനെതിരെ-രൂക്ഷ-വിമര്‍ശനം,എസ്എഫ്ഐ-അക്രമികളുടെ-സംഘടന

നഗരസഭ ഭരണം ബിജെപി കൊണ്ടുപോകുമെന്ന് സിപിഎം സമ്മേളനത്തില്‍ പ്രതിനിധികള്‍; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം,എസ്എഫ്ഐ അക്രമികളുടെ സംഘടന

വയനാട്-പുനരധിവാസ-പദ്ധതിയുടെ-മേല്‍നോട്ടത്തിന്-പ്രത്യേക-സമിതി

വയനാട് പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം നടത്തിയിട്ടും ഫലമുണ്ടായില്ല, തനിക്ക് പറയാനുള്ളതെല്ലാം തന്റെ പുസ്തകം പറയും, ‘നേതൃത്വത്തെ അണികൾ തിരുത്തണം’… വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം 29ന്
  • ബൈക്കുകള്‍ കൂട്ടിയിടിച്ച് തീ പിടിച്ചു, പൊള്ളലേറ്റ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍
  • കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ കൃഷ്ണപ്രിയയുടെ സ്വത്ത് വില്‍ക്കാന്‍ ശ്രമിച്ചു, സമ്മതിക്കാതെ വന്നപ്പോള്‍ ക്രൂരമായ മര്‍ദനം, ഷിജിലിനെതിരെ ഗാര്‍ഹിക പീഡന കുറ്റവും, നേരത്തെയും നിരവധി പൊലീസ് കേസുകള്‍
  • 16 കാരനെ ഫോണിൽ വിളിച്ചുവരുത്തി, പിന്നാലെ ഒരു സംഘം വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്രൂര മർദനം, വടികൊണ്ട് മുഖത്തും തലയിലും പുറത്തും അടി!! വിദ്യാർഥിയെ കൊണ്ട് മറ്റൊരു വിദ്യാർഥിയുടെ കാലുപിടിച്ച് മാപ്പു പറയിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത്
  • ഇന്നത്തെ രാശിഫലം: 2026 ജനുവരി 26 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.