തൃശൂര്‍: 14 റവന്യൂ ജില്ലാ കമ്മിറ്റികള്‍ വിഭജിച്ച് ബിജെപി 30 സംഘടന ജില്ലാ കമ്മിറ്റികള്‍ രൂപീകരിച്ചുവെന്ന് കെ.സുരേന്ദ്രന് . തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ റവന്യൂ ജില്ലകളില്‍ ഇനി മൂന്ന് ജില്ലാ കമ്മിറ്റികള്‍ ഉണ്ടായിരിക്കും.
പത്തനംതിട്ട വയനാട് കാസര്‍കോട് ജില്ലാ കമ്മിറ്റികള്‍ ഒഴികെ മറ്റു ജില്ലകള്‍ എല്ലാം രണ്ടായി വിഭജിക്കും. സംഘടനയുടെ പ്രവര്‍ത്തനം സുഗമമാക്കാനാണ് ജില്ലാ വിഭജനമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.