തിരുവനന്തപുരം: ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷന് സമീപം പള്ളിവേട്ട റോഡില്‍ ഇരുചക്ര വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്. വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്.
ഞായറാഴ്ച രാത്രി 7.45 ഓടെയാണ് അപകടമുണ്ടായത്.പന്നിയോട്,പള്ളിമുക്ക് സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്.
ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ആംബുലന്‍സ് എത്താന്‍ വൈകിയത് മൂലം അപകടം ഉണ്ടായി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഇവരെ ആശുപത്രിയില്‍ കൊണ്ട് പോയത്. ആര്യനാട് ആംബുലന്‍സ് ഇല്ലായിരുന്നതിനാല്‍ കാട്ടാക്കടയില്‍ നിന്ന് സ്വകാര്യ ആംബുലന്‍സെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.