ദോഹ: സന്ദർശക തിരക്ക് കണക്കിലെടുത്ത് വിസിറ്റ് ഖത്തറിനു കീഴിലെ റാസ് അബ്രൂഖ് വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രവർത്തന സമയം ദീർഘിപ്പിച്ചു.
പുതുക്കിയ സമയപ്രകാരം വാരാന്ത്യത്തിലെ വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും, ഞായർ മുതൽ വ്യാഴം വരെ ഉച്ചക്ക് ഒന്ന് മുതൽ രാത്രി 10 വരെയും റാസ് അബ്രൂഖ് സന്ദർശകർക്കായി തുറന്നു നൽകും. വൈവിധ്യമാർന്ന വിനോദ പരിപാടികൾ ആസ്വദിക്കാൻ സന്ദർശകർക്ക് കൂടുതൽ സമയം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിസിറ്റ് ഖത്തർ പ്രസ്താവനയിൽ വ്യക്തമാക്കി.അൽ റീം ബയോസ്ഫിയർ റിസർവിന് സമീപത്തായി സ്ഥിതി ചെയ്യുന്ന റാസ് അബ്രൂഖ്, ജനുവരി 18 വരെയാണ് സന്ദർശകർക്കായി തുറന്നുകൊടുക്കുക.
നേരത്തേ രാത്രി 8.30 വരെയായിരുന്നു പ്രവേശനമനുവദിച്ചിരുന്നത്. 10 റിയാലാണ് ടിക്കറ്റ് നിരക്ക്. അധികം പണമടച്ചാൽ ആവേശകരമായ നിരവധി വിനോദ പ്രവർത്തനങ്ങളാണ് വിസിറ്റ് ഖത്തർ സജ്ജമാക്കിയിരിക്കുന്നത്.