പത്തനംതിട്ട: മുൻ എം എൽ എ രാജു എബ്രഹാമിനെ സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. അദ്ദേഹം 25 വർഷം കേരള നിയമസഭാ എം എൽ എ ആയിരുന്നു. നിലവിൽ സി പി എം സംസ്ഥാന സമിതി അംഗമാണ്.(Raju Abraham as district secretary of CPIM Pathanamthitta)
പുതിയ ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങളുണ്ട്. ആറു പേരെ ഒഴിവാക്കിയിട്ടുണ്ട്. 3 ടേം പൂർത്തിയാക്കിയിട്ടുള്ള നിലവിലെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉൾപ്പെടെയുള്ളവരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്.
അച്ചടക്ക നടപടിയിലൂടെ തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട ഫ്രാൻസിസ് വി ആൻ്റണിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാൻലിൻ, പട്ടിക ജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി സി എം രാജേഷ്, ഇരവിപേരൂർ ഏരിയാ സെക്രട്ടറി ടി കെ സുരേഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ചന്ദ്രമോഹൻ, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബി നിസാം എന്നിവരാണ്.