Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

മരണം ഉണ്ടാകുമ്പോള്‍ വനം മന്ത്രി നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങൾ : വനം വകുപ്പിനെതിരെ തുറന്നടിച്ച് വി ഡി സതീശൻ

by News Desk
December 30, 2024
in KERALA
മരണം-ഉണ്ടാകുമ്പോള്‍-വനം-മന്ത്രി-നടത്തുന്നത്-ജനങ്ങളുടെ-കണ്ണില്‍-പൊടിയിടാനുള്ള-പ്രഖ്യാപനങ്ങൾ-:-വനം-വകുപ്പിനെതിരെ-തുറന്നടിച്ച്-വി ഡി-സതീശൻ

മരണം ഉണ്ടാകുമ്പോള്‍ വനം മന്ത്രി നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങൾ : വനം വകുപ്പിനെതിരെ തുറന്നടിച്ച് വി ഡി സതീശൻ

ഇടുക്കി : കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മുള്ളരിങ്ങാട് അമേല്‍തൊട്ടിയില്‍ 23 വയസുകാരനായ അമര്‍ ഇലാഹി കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പിനെ ശക്തമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വന്യജീവി ആക്രമണം തുടരുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാരും വനംവകുപ്പും കാഴ്‌ച്ചക്കാരെ പോലെ നോക്കി നില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടത് സങ്കടകരമാണ്. വന്യജീവി അതിക്രമം തടയാന്‍ ഒരു നടപടിയും സ്വീകരിക്കാന്‍ തയാറാകാത്ത വനം വകുപ്പ് ഈ ചെറുപ്പക്കാരന്റെ മരണത്തിന് മറുപടി പറഞ്ഞേ മതിയാകൂ. മുള്ളരിങ്ങാട് മേഖലയില്‍ ആന ശല്യമുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും വനാതിര്‍ത്തിയില്‍ ട്രെഞ്ചുകളോ ഫെന്‍സിങോ നിര്‍മ്മിക്കാന്‍ വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.

ജനവാസ മേഖലകളില്‍ നിന്നും ആനകളെ തുരത്തുന്നതിനുള്ള നടപടികളും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് വന്യജീവി ശല്യമുള്ള പ്രദേശങ്ങളിലൊക്കെ ഇതു തന്നെയാണ് സ്ഥിതി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നേര്യമംഗലത്ത് കാട്ടാന ഒരാളെ ചവിട്ടിക്കൊന്നതെന്ന് സതീശൻ പറഞ്ഞു.

2016 മുതല്‍ 2024 ജൂണ്‍ മാസം വരെ മാത്രം 968 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് നിയമസഭയില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്. ഈ കണക്ക് പുറത്തു വന്നതിനു ശേഷവും നിരവധി പേര്‍ വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. കാട്ടാന ആക്രമണവും അതേത്തുടര്‍ന്നുള്ള മരണവും സംസ്ഥാനത്ത് സ്ഥിരം സംഭവമായിരിക്കുകയാണ്. ഇത്രയും ഗുരുതര സ്ഥിതി സംസ്ഥാനത്തുണ്ടായിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നത് അദ്ഭുതകരമാണെന്ന് സതീശൻ പറഞ്ഞു.

കൂടാതെ പാവപ്പെട്ട മനുഷ്യരുടെ ജീവന്‍ നഷ്ടമാകുമ്പോള്‍ മാത്രമാണ് വനം വകുപ്പും വകുപ്പ് മന്ത്രിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പരിഹാര നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടു വരുന്നത്. എന്നാല്‍ അതൊന്നും ഒരിടത്തും ഇതുവരെ നടപ്പാക്കിയിട്ടുമില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന നിയമ നിര്‍മ്മാണവുമായി മുന്നോട്ട് പോകുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ആ കടമ നിറവേറ്റാന്‍ ഇനിയും തയാറായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് യുഡിഎഫ് നേതൃത്വം നല്‍കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

ShareSendTweet

Related Posts

രോഗിയായ-യാത്രക്കാരനെ-സീറ്റില്‍-നിന്നും-എഴുന്നേല്‍പ്പിച്ചു,-കൃത്യമായ-സ്റ്റോപ്പിലിറക്കിയില്ല,-പരാതിക്കാരന്‍-നിന്ന്-യാത്ര-ചെയ്തത്-മണിക്കൂറുകളോളം,-കെഎസ്ആര്‍ടിസിക്ക്-30000-രൂപ-പിഴ-ചുമത്തി
KERALA

രോഗിയായ യാത്രക്കാരനെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിച്ചു, കൃത്യമായ സ്റ്റോപ്പിലിറക്കിയില്ല, പരാതിക്കാരന്‍ നിന്ന് യാത്ര ചെയ്തത് മണിക്കൂറുകളോളം, കെഎസ്ആര്‍ടിസിക്ക് 30000 രൂപ പിഴ ചുമത്തി

April 26, 2026
യുവതിയുടെ-വിവാഹ-നിശ്ചയം-കഴിഞ്ഞത്,-യുവാവിന്റെ-രണ്ടാം-ഭാര്യ-ജീവനൊടുക്കാൻ-ശ്രമിച്ചത്-അടുത്തിടെ!!-കമിതാക്കളായ-വെണ്ണൂർ-സ്വദേശിനിനും-പുത്തൻചിറ-സ്വദേശിയായ-യുവാവും-ഒരേ-കയറിൽ-തൂങ്ങി-മരിച്ച-നിലയിൽ
KERALA

യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്, യുവാവിന്റെ രണ്ടാം ഭാര്യ ജീവനൊടുക്കാൻ ശ്രമിച്ചത് അടുത്തിടെ!! കമിതാക്കളായ വെണ്ണൂർ സ്വദേശിനിനും പുത്തൻചിറ സ്വദേശിയായ യുവാവും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ

April 26, 2026
‘ഞാൻ-ഒരു-സുപ്രഭാതത്തിൽ-രാഷ്ട്രീയത്തിലേയ്ക്ക്-പൊട്ടി-വീണയാളല്ല;-പാർട്ടിക്കെതിരെ-ഒരക്ഷരം-പോലും-പറയാതിരിക്കാൻ-ശ്രദ്ധിക്കുന്ന-ആളാണ്-ഞാൻ’:-രമേശ്-ചെന്നിത്തല;-ഇന്ന്-സോഷ്യൽ-മീഡിയയിൽ-എഴുതിയാൽ-നേതാവാകുമെന്നും-പരിഹാസം
KERALA

‘ഞാൻ ഒരു സുപ്രഭാതത്തിൽ രാഷ്ട്രീയത്തിലേയ്ക്ക് പൊട്ടി വീണയാളല്ല; പാർട്ടിക്കെതിരെ ഒരക്ഷരം പോലും പറയാതിരിക്കാൻ ശ്രദ്ധിക്കുന്ന ആളാണ് ഞാൻ’: രമേശ് ചെന്നിത്തല; ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതിയാൽ നേതാവാകുമെന്നും പരിഹാസം

April 25, 2026
‘ചുപ്-രഹോ‘-മുഖ്യമന്ത്രി-പദത്തെ-ചൊല്ലിയുള്ള-പരസ്യപ്രസ്താവനകൾ-പ്രവർത്തകർ-അവസാനിക്കണമെന്ന-താക്കീതേകി-കെപിസി.സി;-‘എഐസിസി-ഈ-ചർച്ച-ഇനിവേണ്ടെന്ന്-പലയാവർത്തി-പറഞ്ഞിട്ടും-അതു-തുടരുന്നു;-അവസാനിപ്പിച്ചോളൂ‘
KERALA

‘ചുപ് രഹോ‘-മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യപ്രസ്താവനകൾ പ്രവർത്തകർ അവസാനിക്കണമെന്ന താക്കീതേകി കെ.പി.സി.സി; ‘എഐസിസി ഈ ചർച്ച ഇനിവേണ്ടെന്ന് പലയാവർത്തി പറഞ്ഞിട്ടും അതു തുടരുന്നു; അവസാനിപ്പിച്ചോളൂ‘

April 25, 2026
ആകാശത്തുനിന്നും-അജ്ഞാത-ഉപകരണവും-ഭീമൻ-ബലൂണും-ബൈക്കുയാത്രികരുടെ-മീതെ-പതിച്ചു;-യന്ത്രത്തിന്റെ-മോട്ടോർ-പ്രവർത്തിക്കുന്നു!-പരിഭ്രാന്തിയിലായതോടെ-വിശദ-പരിശോധന;-ഒടുവിൽ-സം​ഗതി-പിടികിട്ടി-ഐഎസ്ആർഒയുടെ-അന്തരീക്ഷ-പഠന-ഉപകരണം!
KERALA

ആകാശത്തുനിന്നും അജ്ഞാത ഉപകരണവും ഭീമൻ ബലൂണും ബൈക്കുയാത്രികരുടെ മീതെ പതിച്ചു; യന്ത്രത്തിന്റെ മോട്ടോർ പ്രവർത്തിക്കുന്നു! പരിഭ്രാന്തിയിലായതോടെ വിശദ പരിശോധന; ഒടുവിൽ സം​ഗതി പിടികിട്ടി- ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം!

April 25, 2026
അടിച്ചു-കിറുങ്ങിയ-മൂന്നം​ഗ-സംഘം-മോഷണത്തിനിറങ്ങി;-ചെന്നു-കയറിയത്-എസ്ഐയുടെ-വീട്ടിൽ;-വീട്-കുത്തിതുറന്ന്-8,500-രൂപയും-ലാപ്ടോപ്പും-എടുത്ത്-പുറത്തേയ്ക്ക്;-ഫ്രിഡ്ജിലിരുന്ന-മുട്ടയെടുത്ത്-ഓംലെറ്റും-ഉണ്ടാക്കി-തിന്നു;-ഒരാളെ-കൈയ്യോടെ-പിടികൂടി
KERALA

അടിച്ചു കിറുങ്ങിയ മൂന്നം​ഗ സംഘം മോഷണത്തിനിറങ്ങി; ചെന്നു കയറിയത് എസ്ഐയുടെ വീട്ടിൽ; വീട് കുത്തിതുറന്ന് 8,500 രൂപയും ലാപ്ടോപ്പും എടുത്ത് പുറത്തേയ്ക്ക്; ഫ്രിഡ്ജിലിരുന്ന മുട്ടയെടുത്ത് ഓംലെറ്റും ഉണ്ടാക്കി തിന്നു; ഒരാളെ കൈയ്യോടെ പിടികൂടി

April 25, 2026
Next Post
കൊടി-സുനി-പുറത്തിറങ്ങി-:-അമ്മക്ക്-കാണാൻ-വേണ്ടി-പരോൾ-ലഭിച്ചത്-മുപ്പത്-ദിവസം-:-വിമർശിച്ച്-കെ-കെ-രമ 

കൊടി സുനി പുറത്തിറങ്ങി : അമ്മക്ക് കാണാൻ വേണ്ടി പരോൾ ലഭിച്ചത് മുപ്പത് ദിവസം : വിമർശിച്ച് കെ കെ രമ 

അൽ ഫുർഖാൻ രക്തദാന ക്യാമ്പ്‌ ജനുവരി ഒന്നിന്‌

അൽ ഫുർഖാൻ രക്തദാന ക്യാമ്പ്‌ ജനുവരി ഒന്നിന്‌

നടൻ-ദിലീപ്-ശങ്കറിന്റെ-പോസ്റ്റ്‍മോർട്ടം-റിപ്പോ‍ർട്ട്-പുറത്ത്-:-മരണകാരണം-ആന്തരിക-രക്തസ്രാവത്തെ-തുടർന്ന്

നടൻ ദിലീപ് ശങ്കറിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോ‍ർട്ട് പുറത്ത് : മരണകാരണം ആന്തരിക രക്തസ്രാവത്തെ തുടർന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അമേരിക്കയിലെ വെടിവയ്പ്പ്: പ്രതി 31കാരനായ അധ്യാപകൻ; കൈയ്യിൽ വൻ ആയുധ ശേഖരം; പരിപാടി നടന്ന ‌ഹോട്ടലിൽ മുൻകൂട്ടിയെത്തി താമസിക്കുകയായിരുന്നു
  • ‘അപലപനീയം; പ്രസിഡന്റ് ട്രംപും കുടുംബവും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസം; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’: നരേന്ദ്ര മോദി
  • ഡൽഹിയിൽ നിന്നും പറന്നുയരുന്നതിനിടെ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി, തീപിടിച്ചു, ആറ് പേർക്ക് പരിക്ക്
  • “തനിക്ക് ഇപ്പോൾ വീടിന് പുറത്തിറങ്ങാൻ ഭയമാണ്, കണ്ണാടിയിൽ സ്വന്തം മുഖം നോക്കാൻ പോലും സാധിക്കുന്നില്ല, അവൻ എന്റെ ജീവിതവും കുടുംബവും എന്റെ മുഖവും നശിപ്പിച്ചു”, ഭാര്യയുടെ തലയില്‍ തിളച്ച എണ്ണ ഒഴിച്ചു, പിന്നാലെ ഫ്രൈയിങ് പാൻ കൊണ്ട് തലക്കടിച്ച് വീഴ്ത്തി, 50 കാരന് 26 വര്‍ഷം തടവ്
  • എട്ടുതവണ വെടിമുഴങ്ങി; സംഭവ ബഹുലം; ഷോ മസ്റ്റ് ഗോ ഓണ്‍ എന്നു ഞാൻ പറഞ്ഞെങ്കിലും അന്തിമ തീരുമാനം നിയമപാലകരെടുക്കും- വെടിവയ്പ്പ് സംഭവത്തിൽ പ്രതികരിച്ച് ട്രംപ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.