Thursday, March 5, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു; വിട പറഞ്ഞത് ജീവിതകാലം മുഴുവൻ പഠനത്തിനായി ഉഴിഞ്ഞുവച്ച പ്രതിഭ

by News Desk
January 1, 2025
in KERALA
പ്രമുഖ-സസ്യശാസ്ത്രജ്ഞന്‍-ഡോ-കെഎസ്.-മണിലാല്‍-അന്തരിച്ചു;-വിട-പറഞ്ഞത്-ജീവിതകാലം-മുഴുവൻ-പഠനത്തിനായി-ഉഴിഞ്ഞുവച്ച-പ്രതിഭ

പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു; വിട പറഞ്ഞത് ജീവിതകാലം മുഴുവൻ പഠനത്തിനായി ഉഴിഞ്ഞുവച്ച പ്രതിഭ

തൃശൂര്‍: പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ.എസ്. മണിലാല്‍(86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കസ് എന്ന പ്രാചീന ലാറ്റിന്‍ഗ്രന്ഥം ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും വിവർത്തനം ചെയ്തിരുന്നു.

2020ൽ രാജ്യം മണിലാലിനെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തൃശൂരിലെ വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍ നടക്കും. കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി വകുപ്പ് മുന്‍മേധാവിയുമായിരുന്നു കാട്ടുങ്ങല്‍ സുബ്രഹ്‌മണ്യം മണിലാല്‍ എന്ന കെ.എസ്.മണിലാല്‍. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളും പ്രസിദ്ധമാണ്.

കാട്ടുങ്ങല്‍ എ.സുബ്രഹ്‌മണ്യത്തിന്റെയും കെ.കെ.ദേവകിയുടെയും മകനായി 1938 സപ്തംബര്‍ 17ന് പറവൂര്‍ വടക്കേക്കരയിലായിരുന്നു ജനനം. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ നിന്ന് 1964 ല്‍ സസ്യശാസ്ത്രത്തില്‍ പി.എച്ച്.ഡി.നേടി. ആ വര്‍ഷംതന്നെ കേരള സര്‍വകലാശാലയുടെ കാലിക്കറ്റ് സെന്ററില്‍ ബോട്ടണി വകുപ്പില്‍ അധ്യാപനായി ചേര്‍ന്ന അദ്ദേഹം, പിന്നീട് കാലിക്കറ്റ് സര്‍വകലാശാല നിലവില്‍ വന്നപ്പോള്‍ അവിടെ ബോട്ടണി വകുപ്പിന്റെ ഭാഗമായി. 1976 ല്‍ പ്രൊഫസറായി സ്ഥാനക്കയറ്റം കിട്ടിയ മണിലാല്‍, 1986 ല്‍ സീനിയര്‍ പ്രൊഫസറും വകുപ്പ് മേധാവിയുമായി.

‘റോയല്‍ സൊസൈറ്റി നഫീല്‍ഡ് ഫൗണ്ടേഷന്‍ ഫെലോ’ ആയി തിരഞ്ഞെടുക്കപ്പെട്ട മണിലാല്‍ 1971 ല്‍ ബ്രിട്ടനില്‍ സസ്യശാസ്ത്ര ഗവേഷണം നടത്തി. ഹോര്‍ത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഉള്‍പ്പടെ ഒരു ഡസനിലേറെ ഗ്രന്ഥങ്ങള്‍ മണിലാല്‍ രചിച്ചിട്ടുണ്ട്. ‘ഫ്‌ളോറ ഓഫ് കാലിക്കറ്റ്'(1982), ‘ഫ്‌ളോറ ഓഫ് സൈലന്റ് വാലി’ (1988), ‘ബോട്ടണി ആന്‍ഡ് ഹിസ്റ്ററി ഓഫ് ഹോര്‍ത്തൂസ് മലബാറിക്കൂസ്'(1980), ‘ആന്‍ ഇന്റര്‍പ്രട്ടേഷന്‍ ഓഫ് വാന്‍ റീഡ്‌സ് ഹോര്‍ത്തൂസ് മലബാറിക്കൂസ്'(1988), ‘ഹോര്‍ത്തൂസ് മലബാറിക്കൂസ് ആന്‍ഡ് ദി സോഷ്യോ-കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഇന്ത്യ’ (2012) എന്നീ ഗ്രന്ഥങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു.

200 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാല്‍, 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. നാല് സസ്യയിനങ്ങള്‍ അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സസ്യവര്‍ഗീകരണ ശാസ്ത്രത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി 2003ൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇ.കെ.ജാനകി അമ്മാള്‍ പുരസ്‌കാരവും സമ്മാനിച്ചിട്ടുണ്ട്.

നെതര്‍ലന്‍ഡ്‌സിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരമായ ‘ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്‌നാസ്സൗ’ 2012 ല്‍ മണിലാലിനെ തേടിയെത്തി. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനാണ് മണിലാല്‍. കൂടാതെ, ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ ‘വിശ്വംഭര്‍ പുരി മെഡല്‍’ (1990), ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോസ്‌പേം ടാക്‌സോണമി ഏര്‍പ്പെടുത്തിയിട്ടുള്ള ‘വൈ.ഡി.ത്യാഗി ഗോള്‍ഡ് മെഡല്‍’ (1998) എന്നിവയും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റായി 1999 ല്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ട്രഷറര്‍ ആയും (1984-1986) പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ജ്യോത്സ്‌ന. മകൾ: അനിത. മരുമകൻ: കെ.പി.പ്രീതന്‍.

ShareSendTweet

Related Posts

മരക്കഷ്ണംകൊണ്ട്-തലയ്ക്കിട്ടടിച്ചു,-നിലത്തിട്ട്-ചവിട്ടിക്കൂട്ടി…-നടന്നു-പോകുമ്പോൾ-വഴിതടസപ്പെടുത്തിയെന്നാരോപിച്ച്-ക്ഷേത്ര-ഉത്സവത്തിനിടെ-വിദ്യാർഥിക്കിട്ട്-മദ്യപസംഘത്തിന്റെ-ക്രൂര-മർദനം,-​പരുക്കേറ്റ-അടൂർ-ഗവ.-പോളിടെക്‌നിക്ക്-കോളേജ്-വിദ്യാർഥി-​ഗുരുതരാവസ്ഥയിൽ
KERALA

മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ

March 4, 2026
മോദിയും-ബെഞ്ചമിൻ-നെതന്യാഹുവും-ഇരട്ടകൾ;-ഇന്ത്യയുമായി-അടുത്തബന്ധമുള്ള-ഇറാനെതിരെ-ഇസ്രയേൽ-നടത്തുന്ന-വേട്ടയ്ക്കെതിരെ-പ്രധാനമന്ത്രി-ഒരക്ഷരം-മിണ്ടുന്നില്ലല്ലോ?-മുഖ്യമന്ത്രി-പിണറായി-വിജയൻ
KERALA

മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ

March 4, 2026
ഇടതുമുന്നണി-സീറ്റ്-വിഭജനം-ധാരണയായില്ല;.-തീരുമാനം-വൈകുന്നത്-തെരഞ്ഞെടുപ്പ്-നീണ്ടുപോകുമെന്ന-വിലയിരുത്തലിൽ;-തിരുവനന്തപുരം-സീറ്റ്-സിപിഎം-ഏറ്റെടുക്കില്ല;-തൃക്കാക്കരയിൽ-സ്വതന്ത്രനായി-സെബാസ്റ്റ്യൻ-പോളിൻ്റെ-മകൻ-റോൺ-ബാസ്റ്റിൻ?
KERALA

ഇടതുമുന്നണി സീറ്റ് വിഭജനം ധാരണയായില്ല; . തീരുമാനം വൈകുന്നത് തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിൽ; തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല; തൃക്കാക്കരയിൽ സ്വതന്ത്രനായി സെബാസ്റ്റ്യൻ പോളിൻ്റെ മകൻ റോൺ ബാസ്റ്റിൻ?

March 4, 2026
ഒറ്റയ്ക്ക്-ജീവിച്ച്-മടുത്തു,-ഒരു-കൂട്ട്-വേണമെന്ന്-മനസ്-ആഗ്രഹിക്കുന്നു,-വിവാഹം-കഴിഞ്ഞയുടന്‍-പേരില്‍-നിന്ന്-സുധി-മാറ്റും,-ആഗ്രഹം-പങ്കുവച്ച്-രേണുസുധി
KERALA

ഒറ്റയ്ക്ക് ജീവിച്ച് മടുത്തു, ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു, വിവാഹം കഴിഞ്ഞയുടന്‍ പേരില്‍ നിന്ന് സുധി മാറ്റും, ആഗ്രഹം പങ്കുവച്ച് രേണുസുധി

March 4, 2026
ഒരേസമയം-രണ്ട്-യുവതികളുമായി-ബന്ധം,-വിവാഹ-വാഗ്ദാനം-നല്‍കി-ക്രൂരമായി-പീഡിപ്പിച്ചു,-ജിം-പരിശീലകന്‍-അറസ്റ്റില്‍,-ഇയാള്‍ക്കെതിരെ-നേരത്തെയും-സമാന-കേസുകള്‍
KERALA

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി പീഡിപ്പിച്ചു, ജിം പരിശീലകന്‍ അറസ്റ്റില്‍, ഇയാള്‍ക്കെതിരെ നേരത്തെയും സമാന കേസുകള്‍

March 4, 2026
മതേരതനാകു-…-വൈറലാകു…-പള്ളിക്കു-മുന്നിൽ-മെയിന്‍-റോഡ്-പൊങ്കാലയിടാൻ-അനുവദിക്കുക,-വിശ്രമിക്കാനിത്തിരി-സൗകര്യം-കൊടുക്കുക.-എന്തൊക്കെ-ചീപ്പ്-ഷോകളാണ്,-മുട്ടുമ്പോൾ-കക്കൂസ്-കൊടുത്തതും-ചാനലിനു-മുന്നിൽ-ചായ-കൊടുത്തതുമല്ല-മതേതരത്വം,-വന്ദേ-മാതരം-ചൊല്ലുമോ?-തിരുപ്രം-കുണ്ട്രത്ത്-കാർത്തിക-ദീപം-കൊളുത്താമോ?-എന്നൊക്കെ-ചോദിച്ചാല്‍-ഇവരുടെ-മുഖംമൂടി-അഴിഞ്ഞുവീഴും-പരിഹാസവുമായി-ശശികല
KERALA

മതേരതനാകു … വൈറലാകു… പള്ളിക്കു മുന്നിൽ മെയിന്‍ റോഡ് പൊങ്കാലയിടാൻ അനുവദിക്കുക, വിശ്രമിക്കാനിത്തിരി സൗകര്യം കൊടുക്കുക.. എന്തൊക്കെ ചീപ്പ് ഷോകളാണ്, മുട്ടുമ്പോൾ കക്കൂസ് കൊടുത്തതും ചാനലിനു മുന്നിൽ ചായ കൊടുത്തതുമല്ല മതേതരത്വം, വന്ദേ മാതരം ചൊല്ലുമോ? തിരുപ്രം കുണ്ട്രത്ത് കാർത്തിക ദീപം കൊളുത്താമോ? എന്നൊക്കെ ചോദിച്ചാല്‍ ഇവരുടെ മുഖംമൂടി അഴിഞ്ഞുവീഴും- പരിഹാസവുമായി ശശികല

March 4, 2026
Next Post
ഹാപ്പി-ന്യൂ-ഇയര്‍-പറഞ്ഞ്-ഉമാ-തോമസ്;-ആരോഗ്യനിലയിൽ-പുരോഗതി,-തലച്ചോറിലുള്ള-പരിക്കിൽ-മാത്രമാണ്-ആശങ്കയെന്ന്-ഡോക്ടർമാർ

ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞ് ഉമാ തോമസ്; ആരോഗ്യനിലയിൽ പുരോഗതി, തലച്ചോറിലുള്ള പരിക്കിൽ മാത്രമാണ് ആശങ്കയെന്ന് ഡോക്ടർമാർ

വികസിത്-ഭാരതിനായി-പരമ്പരാഗത-ജ്ഞാനവും-ആധുനിക-നവീകരണവും-സംയോജിപ്പിക്കുന്നു;-അന്താരാഷ്‌ട്ര-സെമിനാര്‍-തിരുവനന്തപുരത്ത്

വികസിത് ഭാരതിനായി പരമ്പരാഗത ജ്ഞാനവും ആധുനിക നവീകരണവും സംയോജിപ്പിക്കുന്നു; അന്താരാഷ്‌ട്ര സെമിനാര്‍ തിരുവനന്തപുരത്ത്

ഗവര്‍ണര്‍-രാജേന്ദ്ര-വിശ്വനാഥ്-ആര്‍ലേക്കര്‍-ഇന്ന്-എത്തും;-വിമാനത്താവളത്തില്‍-മുഖ്യമന്ത്രി-സ്വീകരിക്കും:-ആദ്യപരിപാടി-അന്താരാഷ്‌ട്ര-സെമിനാര്‍

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് എത്തും; വിമാനത്താവളത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കും: ആദ്യപരിപാടി അന്താരാഷ്‌ട്ര സെമിനാര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.