Thursday, June 19, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

പുറത്തുവന്ന ആദ്യഗാനം ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി…’ സൂപ്പര്‍ ഹിറ്റായി; പിന്നെ മരണം വരെയും പിന്നണി ഗായകനായി

by News Desk
January 9, 2025
in ENTERTAINMENT
പുറത്തുവന്ന-ആദ്യഗാനം-‘മഞ്ഞലയില്‍-മുങ്ങിത്തോര്‍ത്തി…’-സൂപ്പര്‍-ഹിറ്റായി;-പിന്നെ-മരണം-വരെയും-പിന്നണി-ഗായകനായി

പുറത്തുവന്ന ആദ്യഗാനം ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി…’ സൂപ്പര്‍ ഹിറ്റായി; പിന്നെ മരണം വരെയും പിന്നണി ഗായകനായി

തിരുവനന്തരപുരം: ജീവിതത്തില്‍ ജോലിക്കാരനായി ജീവിക്കണോ അതോ പിന്നണിഗായകനായി ജീവിക്കണോ എന്ന സംശയം ആദ്യനാളുകളില്‍ പി. ജയചന്ദ്രനും ഉണ്ടായിരുന്നു. അങ്ങിനെയാണ് അദ്ദേഹം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജില്‍ നിന്നും സുവോളജിയില്‍ ബിരുദമെടുത്ത ശേഷം ചെന്നൈയില്‍ പ്യാരി എന്ന കമ്പനിയില്‍ കെമിസ്റ്റായി ജോലിക്ക് ചേര്‍ന്നത്.

പക്ഷെ അദ്ദേഹത്തിന്‍റേതായി പുറത്തുവന്ന ആദ്യ ഗാനമായ കളിത്തോഴന്‍ എന്ന സിനിമിയലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനം പി. ജയചന്ദ്രന്‍ എന്ന ഗായകന്റെ ജീവിത വിധി മാറ്റിമറിച്ചു. ആ ഗാനം മലയാളക്കാര ഏറ്റെടുത്തു. മോഹനം രാഗത്തില്‍ ഭാവങ്ങള്‍ നിറച്ച ഈ ഗാനം മലയാളികള്‍ക്ക് വ്യത്യസ്ത അനുഭവമായിരുന്നു. പി.ഭാസ്കരന്‍ എഴുതിയ വരികള്‍ക്ക് ഈണമിട്ടത് ജി. ദേവരാജന്‍ മാസ്റ്ററായിരുന്നു. 1966ല്‍ ആയിരുന്നു ഈ ഗാനം പുറത്തുവന്നത്. പിന്നീട് 58 വര്‍ഷക്കാലം അദ്ദേഹം മലയാളികളുടെ ഭാവഗായകനായി ജീവിച്ചു. ആലാപനത്തിലെ വികാരതീവ്രതയാണ് ജയചന്ദ്രനെ വ്യത്യസ്തനാക്കിയത്.

വിരഹഭാവം നിറഞ്ഞ ഗാനമാണിത്. പി.ഭാസ്കരന്റെ വരികളിള്‍ ധനുമാസചന്ദ്രികയുള്ള രാത്രിയില്‍ കാമുകിയെ കാണാത്ത കാമുകന്റെ ദുഖമാണ് ഉള്ളത്. ആ ഭാവത്തെ ജയചന്ദ്രന്‍ തന്റെ ശബ്ദസൗകുമാര്യത്തില്‍ സ്ഫടം ചെയ്തെടുക്കുകയായിരുന്നു.
കർണ്ണികാരം പൂത്തു തളിർത്തു
കല്പനകൾ താലമെടുത്തു (2)
കണ്മണിയെ കണ്ടില്ലല്ലോ
എന്റെ സഖി വന്നില്ലല്ലോ
കണ്ടവരുണ്ടോ… ഉണ്ടോ ..ഉണ്ടോ.. എന്ന് പാടുമ്പോള്‍ ഒരു വല്ലാത്ത പ്രണയനൊമ്പരം കേള്‍വിക്കാരന്റെ മനസ്സ് നനയിക്കുന്നു.
കഥ മുഴുവൻ തീരും മുമ്പേ
യവനിക വീഴും മുമ്പേ (2)
കവിളത്തു കണ്ണീരോടെ
കദനത്തിൻ കണ്ണീരോടെ
കടന്നുവല്ലോ അവൾ നടന്നുവല്ലോ
എന്ന് അസാധരണകയ്യടക്കത്തോടെ, യാതൊരു അമിതഭാവപ്രകടനവുമില്ലാതെ ജയചന്ദന്‍ ആവാഹിക്കുന്നു.

മോഹനം രാഗത്തോടുള്ള ദേവരാജന്‍ മാസ്റ്ററുടെ പ്രണയം പൂത്തുലഞ്ഞ ആദ്യ ഗാനങ്ങളിലൊന്നായിരുന്നു മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി. പിന്നീട് ഏകദേശം 50ല്‍ പാട്ടുകളോളം ദേവരാജന്‍ മാസ്റ്റര്‍ മോഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

വാസ്തവത്തില്‍ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനത്തിന്റെ ട്രാക്ക് പാടാനാണ് ജയചന്ദ്രനെ വിളിച്ചത്. പക്ഷെ മദ്രാസിലെ സ്റ്റുഡിയോയില്‍ ട്രാക്ക് പാടിക്കഴിഞ്ഞപ്പോള്‍ ജി. ദേവരാജന്‍മാസ്റ്റര്‍ക്ക് തോന്നി- ഈ ഗാനം മറ്റാര്‍ക്കും ഇതിനേക്കാള്‍ അപ്പുറം പാടാനാവില്ല. അതോടെയാണ് ജി. ദേവരാജന്‍ മാസ്റ്റര്‍ സിനിമയിലും ജയചന്ദ്രന്‍ തന്നെ പാടിയാല്‍ മതി എന്ന് തീരുമാനിച്ചത്.

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
ഡിസിസി-ട്രഷറര്‍-എന്‍.എം-വിജയന്റെ-മരണം:-കേസെടുത്തില്‍-ദുരൂഹതയെന്ന്-തിരുവഞ്ചൂര്‍-രാധാകൃഷ്ണന്‍

ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ മരണം: കേസെടുത്തില്‍ ദുരൂഹതയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ശ്രീനാരായണ-ഗുരു-എന്ന-സിനിമയിലെ-ഗാനത്തിന്-ദേശീയ-പുരസ്‌കാരം,-അഞ്ച്-സംസ്ഥാന-പുരസ്‌കാരം

ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ഗാനത്തിന് ദേശീയ പുരസ്‌കാരം, അഞ്ച് സംസ്ഥാന പുരസ്‌കാരം

തെന്നിന്ത്യൻ-സംഗീതത്തിന്-നിത്യസുഗന്ധം-പകർന്ന-അനശ്വരഗായകന്‍:-ബംഗാള്‍-ഗവര്‍ണര്‍-ആനന്ദ-ബോസ്

തെന്നിന്ത്യൻ സംഗീതത്തിന് നിത്യസുഗന്ധം പകർന്ന അനശ്വരഗായകന്‍: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി
  • തുമ്മലും മൂക്കൊലിപ്പും അലട്ടുന്നുണ്ടോ? ഈ നാല് വഴികൾ പരീക്ഷിച്ച് നോക്കൂ
  • ഐഎസ്ബി@75 ചെസ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും
  • സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയത്..!! വോട്ടെണ്ണിയാൽ ആര്യാടന് കഥ എഴുതാനും സ്വരാജിന് സെക്രട്ടേറിയറ്റിലേക്കും പോകാം; ഞാൻ നിയമസഭയിലേക്കെന്നും പിവി അൻവർ…; എൽഡിഎഫിൽ നിന്ന് 25%, യുഡിഎഫിൽ നിന്ന് 35% വോട്ട് എനിക്ക് ലഭിക്കും…
  • തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിൽ തീപിടിത്തം

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.