Sunday, August 31, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

സുഗതകുമാരി നാരീശക്തിയുടെ പ്രതീകം; വിദ്യാലയങ്ങളിൽ സുഗതനവതി ആഘോഷങ്ങൾ ഉ​ദ്ഘാടനം ചെയ്ത് കേന്ദ്രസഹമന്ത്രി ഡോ.എൽ.മുരുഗൻ

by News Desk
January 10, 2025
in KERALA
സുഗതകുമാരി-നാരീശക്തിയുടെ-പ്രതീകം;-വിദ്യാലയങ്ങളിൽ-സുഗതനവതി-ആഘോഷങ്ങൾ-ഉ​ദ്ഘാടനം-ചെയ്ത്-കേന്ദ്രസഹമന്ത്രി-ഡോഎൽ.മുരുഗൻ

സുഗതകുമാരി നാരീശക്തിയുടെ പ്രതീകം; വിദ്യാലയങ്ങളിൽ സുഗതനവതി ആഘോഷങ്ങൾ ഉ​ദ്ഘാടനം ചെയ്ത് കേന്ദ്രസഹമന്ത്രി ഡോ.എൽ.മുരുഗൻ

തിരുവനന്തപുരം : രാജ്യത്തെ നയിക്കുന്ന നാരീശക്തിയുടെ മകുടോദാഹരണമാണ് കവയിത്രി സുഗതകുമാരിയുടെ ജീവിതമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ എൽ മുരുഗൻ. സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള സുഗതസൂക്ഷ്മവനം പരിപാടി കൊല്ലം ആവണീശ്വരം പദ്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീശാക്തീകരണത്തിനും പ്രകൃതിസംരക്ഷണത്തിനും സമർപ്പിച്ച ജീവിതമായിരുന്നു സുഗതകുമാരിയുടേതെന്നും അദ്ദേഹം പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി ശബ്ദം ഉയർത്തുന്നതിനും, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർ പ്രധാന പങ്കുവഹിച്ചു. സാഹിത്യ രം​ഗത്തെ സുഗതകുമാരിയുടെ സംഭാവനകൾ അതുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുഗതനവതിയുടെ ഭാഗമായി ആറന്മുള പൈതൃക ട്രസ്റ്റ് ഒരു തൈ നടാം പരിപാടിയിലൂടെ രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി 12000 ത്തോളം വൃക്ഷത്തൈകൾ നട്ടു. ഇത് സുഗതകുമാരിയോടുള്ള ആദരവിന്റെ മികച്ച ഉദാഹരണമാണെന്നും കേന്ദ്രസഹമന്ത്രി പറഞ്ഞു. സുഗതനവതി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളെ കേന്ദ്ര സഹമന്ത്രി പ്രശംസിച്ചു. ലൈഫ് മിഷൻ, ഏക് പേട് മാ കെ നാം, ദേശീയ ശുദ്ധ വായു ദൗത്യം തുടങ്ങി പ്രകൃതിസംരക്ഷണത്തിനായുള്ള നിരവധി കേന്ദ്ര ​ഗവണ്മെൻ്റ് സംരംഭങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.

2021 നെ അപേക്ഷിച്ച് രാജ്യത്തിന്റെ വനവിസ്തൃതിയിൽ 1445 ച. കി. വർദ്ധനവുണ്ടായതായും കേന്ദ്രസഹമന്ത്രി വ്യക്തമാക്കി. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് രാജ്യം നീങ്ങുകയാണ്. 2047 ൽ സ്വാതന്ത്രത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ എല്ലാ മേഖലകളിലും ലോകത്തിലെ പ്രബല ശക്തിയായി ഇന്ത്യ മാറുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

സുഗതവനം സൂക്ഷ്മവനം ആശയത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ മന്ത്രി വൃക്ഷത്തൈ നട്ടു. വിദ്യാർത്ഥികൾ സുഗതകുമാരിയുടെ കവിത ആലപിക്കുകയും, കവിതയുടെ നൃത്താവിഷ്കാരം അവതരിപ്പിക്കുകയും ചെയ്തു. മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ, മുൻ എം.എൽ.എ. അഡ്വ കെ. പ്രകാശ് ബാബു, ആവണീശ്വരം പദ്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഡോ. മീര ആർ നായർ തുടങ്ങിയവർ പങ്കെടുത്തു. കൊല്ലം അമൃതപുരി ക്യാമ്പസിലെ അമൃത വിശ്വ വിദ്യാപീഠത്തിൽ നടന്ന സുഗത നവതി പരിപാടിയിലും കേന്ദ്ര സഹമന്ത്രി പങ്കെടുത്തു.

ShareSendTweet

Related Posts

ഇൻഡോ-കോണ്ടിനെന്റൽ-ട്രേഡ്-&-എന്റർപ്രണർഷിപ്-പ്രൊമോഷൻ-കൗൺസിലും-ബ്രിട്ടീഷ്-കൊളംബിയ-–-ഇന്ത്യ-ബിസിനസ്‌-നെറ്റ്‌വർക്കും-ധാരണാപത്രം-ഒപ്പിട്ടു
KERALA

ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് & എന്റർപ്രണർഷിപ് പ്രൊമോഷൻ കൗൺസിലും ബ്രിട്ടീഷ് കൊളംബിയ – ഇന്ത്യ ബിസിനസ്‌ നെറ്റ്‌വർക്കും ധാരണാപത്രം ഒപ്പിട്ടു

August 31, 2025
രാവിലെ-6-മണി-മുതൽ-ഷോകൾ,-അതും-നാലാം-ദിനം;-ചരിത്രം-കുറിച്ച്-“ലോക-–-ചാപ്റ്റർ-വൺ:-ചന്ദ്ര”
KERALA

രാവിലെ 6 മണി മുതൽ ഷോകൾ, അതും നാലാം ദിനം; ചരിത്രം കുറിച്ച് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”

August 30, 2025
ആഹാരം-അവനവന്റെ-സ്വാതന്ത്ര്യം-;-പുതിയതായി-വന്ന-റീജിയണല്‍-മാനേജര്‍-കാന്റീനീല്‍-ബീഫ്-നിരോധിച്ചു;-ബാങ്കിന്-മുന്നില്‍-പൊറോട്ടയും-ഇറച്ചിയും-വിളമ്പി-പാര്‍ട്ടി-നടത്തി-ജീവനക്കാര്‍-പ്രതിഷേധിച്ചു
KERALA

ആഹാരം അവനവന്റെ സ്വാതന്ത്ര്യം ; പുതിയതായി വന്ന റീജിയണല്‍ മാനേജര്‍ കാന്റീനീല്‍ ബീഫ് നിരോധിച്ചു; ബാങ്കിന് മുന്നില്‍ പൊറോട്ടയും ഇറച്ചിയും വിളമ്പി പാര്‍ട്ടി നടത്തി ജീവനക്കാര്‍ പ്രതിഷേധിച്ചു

August 30, 2025
എതിര്‍ഭാഗത്തും-സമാന-ആരോപണങ്ങള്‍-നേരിടുന്നവരുണ്ടല്ലോ;-അവര്‍ക്കില്ലാത്ത-എന്തു-പ്രശ്‌നമാണ്-രാഹുലിനുള്ളത്-;-എല്ലാവര്‍ക്കും-തുല്യനീതിവേണം,-പൂര്‍ണ്ണ-പിന്തുണയുമായി-അടൂര്‍-പ്രകാശ്-എംപി
KERALA

എതിര്‍ഭാഗത്തും സമാന ആരോപണങ്ങള്‍ നേരിടുന്നവരുണ്ടല്ലോ; അവര്‍ക്കില്ലാത്ത എന്തു പ്രശ്‌നമാണ് രാഹുലിനുള്ളത് ; എല്ലാവര്‍ക്കും തുല്യനീതിവേണം, പൂര്‍ണ്ണ പിന്തുണയുമായി അടൂര്‍ പ്രകാശ് എംപി

August 30, 2025
നെഹ്‌റുട്രോഫി-വള്ളംകളിയില്‍-വീയപുരം-ജലരാജാക്കന്മാരായി-;-ഫൈനലില്‍-പുന്നമട-ബോട്ട്-ക്ലബ്ബിന്റെ-നടുഭാഗത്തെ-പിന്നിലാക്കി-;-കഴിഞ്ഞ-ചാംപ്യന്‍-പള്ളാത്തുരുത്തി-മൂന്നാമതായി
KERALA

നെഹ്‌റുട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാക്കന്മാരായി ; ഫൈനലില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തെ പിന്നിലാക്കി ; കഴിഞ്ഞ ചാംപ്യന്‍ പള്ളാത്തുരുത്തി മൂന്നാമതായി

August 30, 2025
ധീരമായ-കാൽവെയ്പ്പുമായി-ദുൽഖർ-സൽമാന്റെ-വേഫെറർ-ഫിലിംസ്;-ഇന്ത്യൻ-സിനിമയിൽ-പുതിയ-ചരിത്രം-കുറിച്ച്-“ലോക”
KERALA

ധീരമായ കാൽവെയ്പ്പുമായി ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്; ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിച്ച് “ലോക”

August 30, 2025
Next Post
സന്നിധാനത്ത്-തീര്‍ഥാടകര്‍-സ്വയം-പാചകം-ചെയ്യേണ്ട,-സിലിണ്ടറുകള്‍-പിടിച്ചെടുക്കണമെന്ന്-ഹൈക്കോടതി

സന്നിധാനത്ത് തീര്‍ഥാടകര്‍ സ്വയം പാചകം ചെയ്യേണ്ട, സിലിണ്ടറുകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി

കോഴിക്കോട്-റിയൽ-എസ്റ്റേറ്റ്-വ്യാപാരി-മാമിയുടെ-തിരോധാനം;-ഡ്രൈവറെയും-കാണാനില്ലെന്ന്-പരാതി

കോഴിക്കോട് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ തിരോധാനം; ഡ്രൈവറെയും കാണാനില്ലെന്ന് പരാതി

5-വർഷത്തിനിടെ-60ലേറെ-പേർ-ലൈംഗിക-പീഡനത്തിനിരയാക്കിയെന്ന-പരാതിയുമായി-18കാരി;-40-പേർക്കെതിരെ-പോക്സോ-കേസ്

5 വർഷത്തിനിടെ 60ലേറെ പേർ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയുമായി 18കാരി; 40 പേർക്കെതിരെ പോക്സോ കേസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യ ജപ്പാനെപ്പോലെ ചിന്തിക്കണം; എങ്കിൽ ഇന്ത്യയിൽ ഒരോ വ്യക്തിക്കും ഒരു കാർ സ്വന്തമാക്കാമെന്ന് മാരുതി ചെയർമാൻ
  • ബൈക്കിൽ പോകവെ തെരുവുനായ കുറുകെ ചാടി; തെറിച്ചുവീണ യുവാവിനെ ജീപ്പിടിച്ച് ഗുരുതര പരിക്ക്
  • ദുലീപ് ട്രോഫി സെമി ഫൈനില്‍ ദക്ഷിണമേഖലയെ നയിക്കാന്‍ മലയാളി താരം
  • ദൈവമാണ് എല്ലാത്തിനും കാരണം..! പ്രതികാരമായി ക്ഷേത്രങ്ങൾ കൊള്ളയടിച്ചു, കാരണമറിഞ്ഞപ്പോൾ കോടതി പോലും സ്തംഭിച്ചു
  • ഒരു ഒമാനി സർക്കീട്ട്

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.