Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

പി.വി.അൻവർ എംഎല്‍എ സ്ഥാനം രാജിവെച്ചു; യുഡിഎഫിന് നിരുപാധിക പിന്തുണ, വി.ഡി സതീശനെതിരെ ആരോപണം ഉന്നയിച്ചത് പി. ശശി പറഞ്ഞിട്ടെന്ന്

by News Desk
January 13, 2025
in KERALA
പിവിഅൻവർ-എംഎല്‍എ-സ്ഥാനം-രാജിവെച്ചു;-യുഡിഎഫിന്-നിരുപാധിക-പിന്തുണ,-വിഡി-സതീശനെതിരെ-ആരോപണം-ഉന്നയിച്ചത്-പി.-ശശി-പറഞ്ഞിട്ടെന്ന്

പി.വി.അൻവർ എംഎല്‍എ സ്ഥാനം രാജിവെച്ചു; യുഡിഎഫിന് നിരുപാധിക പിന്തുണ, വി.ഡി സതീശനെതിരെ ആരോപണം ഉന്നയിച്ചത് പി. ശശി പറഞ്ഞിട്ടെന്ന്

തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്.  ഇടതുപക്ഷവുമായുള്ള ബന്ധം ഔദ്യോഗികമായി വേർപെടുത്തിയ അൻവർ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിച്ച അൻവർ ഇന്നലെ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കണ്ടിരുന്നു. എം എൽ എ ബോർഡ് നീക്കം ചെയ്ത കാ റിലാണ് ഇന്ന് സ്പീക്കറെ കാണാൻ അൻവർ എത്തിയത്.

എംഎൽഎ സ്ഥാനം രാജിവച്ചത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദ്ദേശപ്രകാരമാണെന്നും, തന്നോടൊപ്പമുണ്ടായിരുന്ന നിലമ്പൂരിലെ ജനങ്ങൾക്ക് നന്ദിയറിയിക്കുന്നുവെന്നും പി വി അൻവർ വ്യക്തമാക്കി. നിയമസഭയിലേക്ക് തന്നെയെത്തിച്ച ഇടതുമുന്നണി പ്രവർത്തകർക്കും, രാജി നൽകിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അൻവർ നന്ദിയറിയിച്ചു.

ഓൺലൈനായി 11ന് തന്നെ സ്പീക്കർക്ക് രാജിക്കത്ത് നൽകിയിരുന്നുവെന്നും, സ്വന്തം കൈപ്പടയിലെഴുതി രാജിക്കത്ത് നൽകണമെന്ന നിയമമുള്ളതിനാലാണ് ഇന്ന് നേരിട്ടെത്തി രാജിക്കത്ത് കൈമാറിയതെന്നും അദ്ദേഹം പ്രതികരിച്ചു. രാജി സ്വീകരിക്കേണ്ട ഉത്തരവാദിത്വം സ്പീക്കർക്കാണെന്നാണ് അൻവർ പറഞ്ഞത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പറഞ്ഞിട്ടാണെന്നും അൻവർ വെളിപ്പെടുത്തി. 150 കോടിയുടെ അഴിമതിയാരോപണമാണ് ഉന്നയിച്ചത്. താൻ സതീശനോട് പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.

നിലമ്പൂരിൽ ഇനി മത്സരിക്കാനില്ലെന്നും വി. എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നും, അദ്ദേഹം മലയോര മേഖലയിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ആളാണെന്നും പി. വി അൻ വർ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതുസ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു പി.വി അന്‍വര്‍ തന്റെ രാഷ്‌ട്രീയ എന്‍ട്രി ശ്രദ്ധേയമാക്കിയത്. അന്ന് അന്‍വറിന്റെ ശക്തി തിരിച്ചറിഞ്ഞ ഇടതുപക്ഷം 2016-ല്‍ നിലമ്പൂര്‍ പിടിച്ചടക്കാന്‍ അന്‍വറിനെ ചുമതലയേല്‍പിക്കുകയായിരുന്നു. അത് ചരിത്രമാവുകയും ചെയ്തു.

2016-ല്‍ നിലമ്പൂര്‍ പിടിച്ചെടുത്ത പി.വി അന്‍വര്‍ 2021-ലും ഇത് ആവര്‍ത്തിച്ചതോടെ മണ്ഡലം അന്‍വറിന്റെ കുത്തകയായി മാറി. 2016-നെ അപേക്ഷിച്ച് 2021-ല്‍ വലിയ വോട്ടുചോര്‍ച്ച മണ്ഡലത്തില്‍ അന്‍വറിനുണ്ടായെങ്കിലും വിജയം തുടരാനായത് ഇടതുപക്ഷത്തിന് ഏറെ ആശ്വാസമായിരുന്നു. 2014-ല്‍ വയനാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായും 2019-ല്‍ ഇടതുസ്വതന്ത്രനായി പൊന്നാനിയില്‍നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

എ.ഐ.സി.സി. അംഗവും എടവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.വി. ഷൗക്കത്തലിയുടെ മകനായ അന്‍വര്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. കെ.എസ്.യു.-എസ്. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് ജില്ലാ വൈസ് പ്ര സിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

ShareSendTweet

Related Posts

‘അവർ-സന്തുഷ്ടരാണ്,-എല്ലാ-ഒന്നാം-തീയതിക്ക്-മുമ്പേ-ശമ്പളം-കിട്ടുന്നു,-അവരുടെ-ആരോഗ്യ-പ്രശ്‌നങ്ങൾ-പരിഗണിച്ചിട്ടുണ്ട്,-അവർക്ക്-ഒരു-അസംതൃപ്തിയുമില്ല-കെഎസ്ആർടിസി-നാളെ-പണി-മുടക്കില്ല’-​ഗതാ​ഗത-മന്ത്രി
KERALA

‘അവർ സന്തുഷ്ടരാണ്, എല്ലാ ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു, അവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിച്ചിട്ടുണ്ട്, അവർക്ക് ഒരു അസംതൃപ്തിയുമില്ല- കെഎസ്ആർടിസി നാളെ പണി മുടക്കില്ല’- ​ഗതാ​ഗത മന്ത്രി

July 8, 2025
പാറ-ഇടിഞ്ഞുവീഴുന്നതിനാൽ-ദൗത്യം-അതീവ-സങ്കീർണം,-എൻഡിആർഎഫ്-സംഘം-സ്ഥലത്ത്,-അതിഥി-തൊഴിലാളിക്കായി-തെരച്ചിൽ-ആരംഭിച്ചു,-കലക്ടർ-റിപ്പോർട്ട്-തേടി
KERALA

പാറ ഇടിഞ്ഞുവീഴുന്നതിനാൽ ദൗത്യം അതീവ സങ്കീർണം, എൻഡിആർഎഫ് സംഘം സ്ഥലത്ത്, അതിഥി തൊഴിലാളിക്കായി തെരച്ചിൽ ആരംഭിച്ചു, കലക്ടർ റിപ്പോർട്ട് തേടി

July 8, 2025
മദ്യപിച്ച്-വാഹനമോടിച്ചതിന്-കസ്റ്റഡിയിലെടുത്തു,-ജീപ്പിൽ-കൊണ്ടുപോകവെ-സമീപത്തിരുന്ന-പോലീസുകാരന്റെ-മൊബൈൽ-അടിച്ചുമാറ്റി!!-ജാമ്യത്തിൽ-പോയ-പ്രതിയെ-മറ്റൊരു-കേസിൽ-പിടികൂടി-ചോദ്യം-ചെയ്തപ്പോൾ-കിട്ടിയത്-ഒന്നിനുപകരം-രണ്ട്-മൊബൈലുകൾ
KERALA

മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തു, ജീപ്പിൽ കൊണ്ടുപോകവെ സമീപത്തിരുന്ന പോലീസുകാരന്റെ മൊബൈൽ അടിച്ചുമാറ്റി!! ജാമ്യത്തിൽ പോയ പ്രതിയെ മറ്റൊരു കേസിൽ പിടികൂടി ചോദ്യം ചെയ്തപ്പോൾ കിട്ടിയത് ഒന്നിനുപകരം രണ്ട് മൊബൈലുകൾ

July 8, 2025
‘വിഎസ്-മരുന്നുകളോട്-പ്രതികരിക്കുന്നു,-രക്തസമ്മർദ്ദവും-കിഡ്നിയുടെ-പ്രവർത്തനവും-സാധാരണ-നിലയിലാക്കാൻ-ശ്രമം’,-ആരോഗ്യ-നില-അതീവ-ഗുരുതരമെന്നും-ഡോക്ടർമാർ
KERALA

‘വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു, രക്തസമ്മർദ്ദവും കിഡ്നിയുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമം’, ആരോഗ്യ നില അതീവ ഗുരുതരമെന്നും ഡോക്ടർമാർ

July 8, 2025
മകന്റെ-ചവിട്ടേറ്റ്-ആശുപത്രിയിലായ-അമ്മ-മരിച്ചു;-ക്ഷയരോഗമാണ്-മരണ-കാരണമെന്നു-പോസ്റ്റ്മോർട്ടത്തിലെ-പ്രാഥമിക-നിഗമനം
KERALA

മകന്റെ ചവിട്ടേറ്റ് ആശുപത്രിയിലായ അമ്മ മരിച്ചു; ക്ഷയരോഗമാണ് മരണ കാരണമെന്നു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം

July 8, 2025
ജ്യോതിയെക്കുറിച്ച്-കേരളം-പരിശോധിച്ചോ?;-പരിപാടികൾക്ക്-മുടക്കിയത്-75-ലക്ഷം:-അന്വേഷണം-‌തുടങ്ങി-കേന്ദ്ര-ഏജൻസികൾ
KERALA

ജ്യോതിയെക്കുറിച്ച് കേരളം പരിശോധിച്ചോ?; പരിപാടികൾക്ക് മുടക്കിയത് 75 ലക്ഷം: അന്വേഷണം ‌തുടങ്ങി കേന്ദ്ര ഏജൻസികൾ

July 8, 2025
Next Post
ജനവാസ-മേഖലയില്‍-ഭീതി-പരത്തി-കടുവയുടെ-സാന്നിധ്യം;-ജാഗ്രതാ-നിർദേശവുമായി-വനംവകുപ്പ്,-നാല്-സ്കൂളുകൾക്ക്-അവധി

ജനവാസ മേഖലയില്‍ ഭീതി പരത്തി കടുവയുടെ സാന്നിധ്യം; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, നാല് സ്കൂളുകൾക്ക് അവധി

പത്തനംതിട്ട-പീഡനക്കേസ്-:-അറസ്റ്റിലായവരുടെ-എണ്ണം-39-ആയി-:-പ്രതികളിൽ-ചിലർ-വിദേശത്ത്

പത്തനംതിട്ട പീഡനക്കേസ് : അറസ്റ്റിലായവരുടെ എണ്ണം 39 ആയി : പ്രതികളിൽ ചിലർ വിദേശത്ത്

ഐ.വൈ.സി.സി ബഹ്‌റൈൻ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് ജനുവരി 30, 31 തിയ്യതികളിൽ നടക്കും.

ഐ.വൈ.സി.സി ബഹ്‌റൈൻ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് ജനുവരി 30, 31 തിയ്യതികളിൽ നടക്കും.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചുമ്മാ രാഷ്ട്രീയം കളിക്കരുത്!! ഇന്ത്യയ്ക്കെതിരായ ആക്രമണത്തിൽ ചൈനയുടെ സഹായമില്ല, ഇന്ത്യ നടത്തുന്നത് പാക് സൈനിക സ്വയം പര്യാപ്തതയെ തള്ളിക്കളയാനുളള ശ്രമം, ഞങ്ങൾ എക്കാലത്തും കൈകൊണ്ടിട്ടുള്ളത് സമാധാനത്തിലും ബഹുമാനത്തിലും ഊന്നിയ നയതന്ത്രബന്ധം- അസിം മുനീർ
  • ‘അവർ സന്തുഷ്ടരാണ്, എല്ലാ ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു, അവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിച്ചിട്ടുണ്ട്, അവർക്ക് ഒരു അസംതൃപ്തിയുമില്ല- കെഎസ്ആർടിസി നാളെ പണി മുടക്കില്ല’- ​ഗതാ​ഗത മന്ത്രി
  • ഈ അംഗീകാരത്തിന് താങ്കൾ അർഹനാണ്!! നോബൽ കമ്മിറ്റിക്ക് ഞാൻ അയച്ച കത്ത് നിങ്ങൾക്ക് സമർപ്പിക്കട്ടെ- നെതന്യാഹു, പാക്കിസ്ഥാനു പിന്നാലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിന്റെ പേര് നാമനിർദേശം ചെയ്ത് ഇസ്രയേലും
  • രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ്, 21-ാം വയസ്സിൽ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പാസായി; ഓട്ടോറിക്ഷ ഡ്രൈവറുടെ മകൻ നേടിയ വിജയം
  • ടെക്സസിലെ പ്രളയക്കെടുതി; അനുശോചനം അറിയിച്ച് ഒമാൻ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.