മനാമ : ബഹ്‌റൈൻ കെഎംസിസി പെരിന്തൽമണ്ണ മണ്ഡലം പ്രവർത്തക സംഗമവും കമ്മിറ്റി രൂപീകരണവും ജനുവരി 31 വെള്ളിയാഴ്ച്ച ഉച്ചക്ക് 12:30 ന് മനാമ കെഎംസിസി മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ,മണ്ഡലം നേതാക്കൾ സംബന്ധിക്കും. പെരിന്തൽമണ്ണ മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരും പങ്കെടുക്കണമെന്ന് മലപ്പുറം ജില്ലാ നേതാക്കൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 35139315, 34485417 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .