ചെന്നൈ: കണ്ണൂർ സ്വദേശിയുടെ കാറിൽ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി. തമിഴ്നാട് റോയപ്പേട്ടയിലാണ് സംഭവം. 2000 രൂപയുടെ വ്യാജ നോട്ടുകളാണ് കാറിൽ നിന്ന് കണ്ടെടുത്തത്. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ണൂർ സ്വദേശി റാഷിദിന്റെ കാറിൽ നിന്ന് വ്യാജ നോട്ടുകൾ പിടികൂടിയത്.