തിരുവനന്തപുരം: വൈരുധ്യാത്മക ഭൗതികവാദത്തിന്റെ ചരിത്രത്തിലേക്കുള്ള സന്നിവേശമാണ് ചരിത്രപരമായ ഭൗതികവാദമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അത്തരത്തില്‍ രചിക്കപ്പെട്ട ഒന്നാണ് മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തല്‍’. അത്തരത്തില്‍ നോക്കുമ്പോള്‍ പ്രമുഖനായ ചരിത്രകാരനാണ് നെഹ്‌റു. ഈ പുസ്തകം വായിച്ചപ്പോഴാണ് അദ്ദേഹത്തോട് ബഹുമാനം തോന്നിയതെന്നും ഗോവിന്ദന്‍ പറഞ്ഞു.
സി.പി.എം. നേതാവ് ഇ.പി.ജയരാജന്റെ വിവാദമായ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് തടയില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി അനുമതി നല്‍കിയാലേ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ പറ്റൂ എന്നാണോ എന്നായിരുന്നു ചോദ്യം. ഒരാള്‍ക്കും അത്തരം അനുമതി വേണ്ടെന്നും ആരെയും പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളിലൊന്നും സി.പി.എം. ഇടപെടില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.









