മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന “തണലാണ് കുടുംബം ” എന്ന ക്യാമ്പ്യയ്നിന്റെ ഭാഗമായി “എന്റെ കുടുംബം എന്ന വിഷയത്തിൽ വെസ്റ്റ് റിഫ മലർവാടി ബാലസംഗമം സംഘടിപ്പിച്ചു. പരിപാടി കുട്ടികളുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന മത്സരങ്ങൾ കൊണ്ടും ശ്രദ്ധേയമായി. ദാന സഫീർ, ദാനിയ സഫീർ എന്നിവർ പ്രാർത്ഥനാ ഗീതം അവതരിപ്പിച്ചു. ഷാരോൺ ബിജു, റഹ്‌മ, എന്നിവർ ഗാനമാലപിച്ചു. ക്വിസ് മത്സരം, കളറിങ്, ചിത്രരചന എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. ചിത്രരചനാ മത്സരത്തിൽ (ജൂനിയർ വിഭാഗം) ദാന സഫീർ ഒന്നാം സ്ഥാനവും ദാനിയ സഫീർ രണ്ടാം സ്ഥാനവും മുഹമ്മദ് റയാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കളറിംഗ് മത്സരത്തിൽ (ജൂനിയർ വിഭാഗം) റയാൻ സക്കരിയ, ഇശാൽ സക്കരിയ, ഹൈസ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്. മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കിഡ്സ് വിഭാഗം ചിത്രരചനയിൽ ഫെല്ല മെഹക്ക് ഒന്നാം സ്ഥാനവും ആരോൺ ലിയാം രണ്ടാം സ്ഥാനവും ഫാത്തിമ സഹ്റ, ഹൈക്ക എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.









