മനാമ: കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ 2025- 2006 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു .കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻറെ 2025 -2026 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. എം.ടി വിനോദ് കുമാർ പ്രസിഡണ്ടായും, നിജിൽ രമേശ് ജനറൽ സെക്രട്ടറി, ഹർഷ ശ്രീഹരി വൈസ് പ്രസിഡൻ്റ്, മുരളി കൃഷ്ണൻ കെ എം ട്രഷറർ, സിന്ധു രജനീഷ് ജോയിൻ്റ് സെക്രട്ടറി, ലിബീഷ് വെള്ളുക്കൈ മെമ്പർഷിപ്പ് സെക്രട്ടറി, സന്തോഷ് കെ.വി വെൽഫെയർ ആൻഡ് ചാരിറ്റി സെക്രട്ടറി, രഞ്ജിത്ത് നമ്പ്യാർ അസിസ്റ്റൻറ് ട്രഷറർ, ശ്രീലേഷ് അനിയേരി എന്റർടൈൻമെന്റ് സെക്രട്ടറി, ജസിൽ ഹരിദാസ് സ്പോർട്സ് &ഗെയിംസ് സെക്രട്ടറി, വിനോദ് പി പി ഇന്റെണൽ ഓഡിറ്റർ, സത്യശീലൻ കെ എം രക്ഷാധികാരി, എക്സിക്യൂട്ടീവ് മെമ്പർമാരായി ഷൈജു കെ കെ ,രവീന്ദ്രൻ പി എന്നിവരെയും തെരഞ്ഞെടുത്തു.









