മനാമ: ഫെബ്രവരി ഏഴിന് വൈകിട്ട് 7.30 ന് എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ ചേർന്ന യോഗത്തിൽ ബഹ്‌റൈനിലെ പ്രശസ്ത മാധ്യമ പ്രവർത്തകനും സാമൂഹ്യ സേവകനുമായ ഇ വി രാജീവൻ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി രശാന്ത് കെ സ്വാഗതവും, ഏരിയ കൺവീനർ വിജോ വിജയൻ അധ്യക്ഷതയും വഹിച്ചു, എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, ഏരിയ കോർഡിനേറ്റർ സുനീഷ് സുശീലൻ,ഹമദ് ടൌൺ യൂണിറ്റ് രക്ഷാധികാരി അജികുമാർ സർവ്വൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കൂടാതെ മാസ്റ്റർ വിജ്വൽ വിജോ ഗുരുദേവനെക്കുറിച്ച് നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി.ക്ലാസിക് കോർഡ്‌സ് അവതരിപ്പിച്ച ഗാനമേളയും ഹമദ് ടൗൺ ഏരിയ യൂണിറ്റ് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. അനിത ശിവരാജൻ പരിപാടിയുടെ മുഖ്യ അവതാരക ആയിരുന്നു. ചടങ്ങിന് മെമ്പർഷിപ് സെക്രട്ടറി ഷിബു രാഘവൻ നന്ദി രേഖപ്പെടുത്തി.









