മനാമ: “തല ഉയർത്തി നിൽക്കാം ” എന്ന ശീർഷകത്തിൽ നടന്ന മെമ്പർഷിപ്പ് കാമ്പയിന് ശേഷം നടന്ന വാർഷിക കൗൺസിൽ റസാഖ് ഹാജി ഇടിയങ്ങര അദ്ധ്യക്ഷതയിൽ ശൈഖ് ഹസ്സാൻ മദനി ഉദ്ഘാടനം ചെയ്തു. ഐ.സി. എഫ്. നാഷനൽ സംഘടനാ പ്രസിഡണ്ട് ഷാനവാസ് മദനി, ഹകീം സഖാഫി കിനാലൂർ എന്നിവർ പുന:സംഘടന നടപടികൾക്ക് നേതൃത്വം നൽകി.
അബ്ദുറസാഖ് ഹാജി ഇടിയങ്ങര (പ്രസിഡണ്ട്), അഷ്കർ അലി താനൂർ ( ജനറൽ സിക്രടറി,) ഇസ്മായിൽ സി എം വേങ്ങര (ഫിനാൻസ് സിക്രട്ടറി) എന്നിവരാണ് ഉമ്മുൽ ഹസ്സം റീജ്യണൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ .
ഡെപ്യൂട്ടി പ്രസിഡണ്ട് മാരായി നസ്വീഫ് അൽ ഹസനി കുമരംപുത്തൂർ, സിറാജ് ഹാജി തൽഹ, അബ്ദുൽ മജീദ് കണ്ണൂർ എന്നിവരെയും സിക്രട്ടറിമാരായി ഇബ്രാഹിം മയ്യേരി (ഓർഗനൈസിംഗ് & ട്രൈനിംഗ്), നൗഷാദ് മുട്ടുന്തല ( അഡ്മിനിസ്ട്രേഷൻ &.ഐ ടി), അബ്ദുൽ വാരിസ് ( പി.ആർ & മീഡിയ ), അലി കേച്ചേരി ( വുമൺ.എം പവർമെന്റ് ), മുഹമ്മദ് കബീർ വലിയകത്ത് (തസ്കിയ ), സിദ്ധിഖ് മാസ് ( ഹാർമണി & എമിനൻസ് ), മുസ്തഫ പൊന്നാനി ( മോറൽ എജ്യുക്കേഷൻ ), മുഹ്‌സിൻ മുസ്തഫ പാപ്പിനിശ്ശേരി ( നോളജ് ), നസീർ കാരാട് ( പബ്ലിക്കേഷൻ ),, അസീസ് പൊട്ടച്ചിറ ( വെൽഫെയർ & സർവ്വീസ് ), മുഹമ്മദ് അസ്മർ (എകണോമിക് ) എന്നിവരെയും തിരെഞ്ഞടുത്തു.
ബാങ്കോക് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക കൗൺസിലിൽ ഇസ്മായിൽ സി എം വാർഷിക പ്രവർത്തനറിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. നാഷണൽ വെൽഫേർ സെക്രട്ടറി നൗഫൽ മയ്യേരി പുതിയ കമ്മിറ്റിക് ആശംസകൾ നേർന്നു , നസ്വീഫ് അൽ ഹസനി പ്രാർത്ഥനക്ക് നേതൃത്വം നൽകി .









