മനാമ: ഐ സി എഫ് ഉമ്മുൽഹസം റീജ്യൻ മാസത്തിൽ നടത്തി വരാറുള്ള ബുർദ മജ്‌ലിസിന്റെ വാർഷികവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു. ഉമ്മുൽ ഹസം ബാങ്കൊക്ക് ഓഡിറ്റോറിയ ത്തിൽ നടന്ന പരിപാടി റീജ്യൻ പ്രസിഡന്റ് റസാഖ് ഹാജി ഇടിയങ്ങരയുടെ അധ്യക്ഷതയിൽ വി പിഎ തങ്ങൾ ആട്ടീരി ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. അന്നേ ദിവസം നടന്ന ബുർദ മജ്‌ലിസിലും പ്രാർത്ഥനയിലും നൂറിൽപരം ആളുകൾ പങ്കെടുത്തു. സയ്യിദ് അസ്ഹർ തങ്ങൾ ബുർദ മജ്‌ലിസിന് നേത്രത്വം നൽകി. ഐ സി എഫ് നാഷണൽ നേതാക്കൾ പരിപാടിയിൽ ആശംസയർപ്പിച്ചു. റീജ്യൻ സെക്രട്ടറി അസ്‌കർ താനൂർ സ്വാഗതവും ഹബീബ് പട്ടുവം നന്ദിയും പറഞ്ഞു.