മനാമ: നാല് പതിറ്റാണ്ടു കാലം ബഹ്‌റൈനിലെ കലാ സാമൂഹിക സംസ്കരിക രംഗത്ത് തിളങ്ങി നിന്ന വ്യക്തിത്വം ഷംസ് കൊച്ചിൻ (65) വിടവാങ്ങി. ഒട്ടേറെ പ്രശസ്ത ഗായകർക്ക് ബഹ്‌റൈനിലെ സംഗീത വേദികളിൽ ഏറെക്കാലം പിന്നണിയൊരുക്കിയിരുന്നത് ഷംസ് കൊച്ചിൻ ആയിരുന്നു. ഇന്ത്യൻ ക്ലബ് ബഹ്‌റൈൻ കേരളീയ സമാജം ഉൾപ്പെടെ ഒരുപാടു വേദികളിൽ അദ്ദേഹം ഒരുക്കിയ സംഗീത സന്ധ്യകൾ അരങ്ങേറിയിട്ടുണ്ട്. സംഗീത കുടുംബത്തിൽ ജനിച്ച ഷംസ് കൊച്ചിൻ ബഹറിനിൽ സംഗീതം പഠിപ്പിക്കുകയും ചെയ്തിരുന്നു.
ബഹ്‌റൈനിലെ വിവിധ കലാ സാംസ്‌കാരിക കൂട്ടയ്മകളിൽ അംഗമായിരുന്ന അദ്ദേഹം നിലവിൽ പടവ് കുടുംബ വേദിയുടെ സ്ഥാപകനും രക്ഷാധികാരിയുമാണ്.കലാരംഗത്തു നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി കെഎംസിസി ബഹ്‌റൈൻ
മലയാളി ബിസിനസ് ഫോറം ഉൾപ്പെടെ വിവിധ സംഘടനളുടെ ആദരം ലഭിച്ചിട്ടുണ്ട്.പ്രശസ്ത ഗായകരായ അഫ്സൽ , അൻസാർ, അഷറഫ്, ഷക്കീർ, സലീം, ശരീഫ്, റംല, ഷംല എന്നിവർ സഹോദരങ്ങളാണ്.
വൃക്ക , ഹൃദയ സംബദ്ധമായ രോഗങ്ങൾക്ക് 3 മാസത്തോളമായി നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം. മക്കൾ നഹ്‌ല ദുബായ്. നിദാൽ ഷംസ്, മരുമകൻ റംഷി ദുബായ്, കബറടക്കം മാർച്ച് 29ന് ശനിയാഴ്ച്ച രാവിലെ 8 മണിക്ക് കൊച്ചി കപ്പലണ്ടിമുക്ക് പടിഞ്ഞാറേപള്ളിയിൽ നടക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ബഹ്‌റൈനിലെ വിവിധ സംഘടനാ നേതാക്കളും , കലാ സാമൂഹ്യ പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.
പടവ് കൂട്ടായ്മ,ബഹ്റൈൻ കേരള സോഷ്യൽ ഫോറം,ബഹ്റൈൻ മലയാളി ബിസിനസ് ഫോറം,ഗൾഫ് മലയാളി ഫെഡറേഷനും അനുശോചനം രേഖപ്പെടുത്തി