മനാമ: ബഹ്‌റൈനിൽ ജീവകാരുണ്യ മേഖലയിൽ വേറിട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ് സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവിന്റെ ഭാഗമായി റമദാൻ മാസത്തിൽ മംത് ഓഫ് മേർസി എന്ന പേരിൽ ഒരുമാസം നീണ്ടുനിൽക്കുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വെസ്റ്റ് എക്കർ ഭാഗങ്ങളിൽ താഴ്ന്ന വരുമാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
സാമൂഹിക പ്രവർത്തകൻ സോവിച്ചെൻ ചെന്നാട്ടുചേരി മുഖ്യാതിഥിയായിരുന്നു.അബ്ദുൽ അസീസ് ഖട്ടക് റമദാൻ സന്ദേശം നൽകി.ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസിന്റെ അഭിനയകാംക്ഷികളായ മൊയ്തീൻ ഹാജി, സമീന ഷെയ്ഖ്, മസ്ഹർ, ഷഫീഖ് മലപ്പുറം, നിസാർ ഷാ, അജിത് കൃഷ്ണൻ എന്നിവർ പങ്കെടുത്തു, ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധി സയ്യിദ് ഹനീഫ് നന്ദി അറിയിച്ചു