മനാമ: റഫ ഈദ് ഗാഹ് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. റഫ ലുലു ഹൈപർ മാർക്കറ്റിന് മുൻവശമുള്ള സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ് ഗാഹ് ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ഷൈഖ ഹെസ്സ ഇസ്‌ലാമിക് സെന്ററാണ് സംഘടിപ്പിക്കുന്നത്. രാവിലെ 5:50 ന് നമസ്കാരം നടക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായും വിശാലമായ പാർക്കിംഗ് സംവിധാനമുണ്ടെന്നും സംഘാടക സമിതി ചെയർമാൻ അബ്ദുറഹ്‌മാൻ മുള്ളങ്കോത്ത് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39276327 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കോർഡിനേഷൻ, പബ്ലിസിറ്റി, റഫ്രഷ്മന്റ്, വെന്യു, ടെക്നിക്കൾ സപ്പോർട്ട്, ലേഡീസ് കേർ എന്നീ വകുപ്പുകളുടെ കോർഡിനേറ്റർമാരായി റയീസ് മുള്ളങ്കോത്ത്, നവാസ് ഓപി, നസീഫ് ടിപി, നബാസ് ഓപി, നവാഫ് ടിപി, ഹിഷാം മുള്ളങ്കോത്ത്, റിഫ്ഷാദ്, അബ്ദുൽ ഷുക്കൂർ ഫറൂഖ്, നസീമ സുഹൈൽ, നാഷിത, നാസില, ആമിനാ അലി, മുഹ്‌സിന റയീസ്, ഫാതിമ റിഫ്‌ഷാദ്, അയിഷാ സക്കീർ, റഹീനാ സാജിയാ, അൻസീറാ അഷ്‌റഫ്, എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ സൈഫുല്ല ഖാസിം ഉദ്‌ബോധനം നടത്തി. അബ്‌ദുറഹ്‌മാൻ മുല്ലങ്കോത്ത് അധ്യക്ഷത വഹിച്ചു. സുഹൈൽ മേലടി സ്വാഗതം പറഞ്ഞു.