ആ വെല്ലുവിളി വേണ്ട, നിയമം നിയമത്തിന്റെ വഴിക്ക് പോകും, സ്കൂൾ മാനേജുമെന്റിന് പ്രത്യേക അജണ്ട, ലക്ഷ്യം പ്രശ്ന പരിഹാരത്തേക്കാൾ സർക്കാരിനെ വിമർശിക്കുക എന്നതാണ്, സർക്കാർ വിശദീകരണം ചോദിച്ചാൽ മറുപടി പറയേണ്ടത് പിടിഎ പ്രസിഡന്റും അഭിഭാഷകയുമല്ല, സർക്കാരിന് മുകളിലാണ് ഞങ്ങളെന്ന ഭാവം ഉണ്ടെങ്കിൽ അത് വേണ്ട- വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ കടുത്ത വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്രശ്ന പരിഹാരത്തിന് ശേഷവും സ്കൂൾ അധികൃതർ...









