പുറത്തേക്കാൾ സുഖം അകത്താ സാറേ… കള്ളന് ജയിലിലെ സുഖവാസം അങ്ങട് തോനെ പിടിച്ചുപോയി…താമസം, നല്ല ഭക്ഷണം, മികച്ച ചികിത്സ, എല്ലാം കഴിഞ്ഞ് കൂലിയും, ജയിലിലെ അടുക്കളയിലാകട്ടെ സീനിയർ മേസ്തിരി തസ്തികയും!! മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ ജയിലിലേക്കുതന്നെ വീണ്ടും തിരിച്ചുപോകാൻ മോഷണത്തിനിറങ്ങി
കോവളം: മോഷണക്കേസിൽ പിടിക്കപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ ജയിലിലെ സുഖവാസം പിടിച്ചുപോയതുകൊണ്ട് വീണ്ടും മോഷണം നടത്തി പിടികൊടുത്തു. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലിപ്ഖാനെ(46)...









