മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവക വികാരി റവ. മാത്യു ചാക്കോയ്ക്കും കുടുംബത്തിനുമുള്ള യാത്രയ്യപ്പ് സമ്മേളനം ഇടവക വൈസ് പ്രസിഡന്റ് ശ്രീ. കുരുവിള എബ്രഹാമിന്റെ അധ്യക്ഷതയിൽ സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. അൽത്മായ ശുശ്രുഷകൻ ശ്രീ. സെബിൻ ഐസക് വന്നു കൂടിയവരെ സ്വാഗതം ചെയ്തു.
റവ.ജോസഫ് അയിരൂകൂഴി, റവ. അനൂപ് സാം, റവ.പി. എൻ. തോമസ്കുട്ടി,വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പാ, ശ്രീ. കുരുവിള എബ്രഹാം, ശ്രീ. ജിജു. കെ. ഫിലിപ്പ്, ശ്രീ. ജോൺ. വി. തോക്കാടൻ, ശ്രീ. എബി വർഗീസ് എന്നിവരും, സംഘടന പ്രതിനിധികൾ, ഏരിയ കമ്മിറ്റി മെമ്പേഴ്സും ആശംസകൾ അറിയിച്ച് ഇടവകയുടെ സ്നേഹോപഹാരം നൽകുകയും ചെയ്തു.തുടർന്ന് ഇടവക സെക്രട്ടറി ശ്രീ. എബി വർഗീസ് വന്നു കൂടിയവർക്ക് നന്ദി പ്രകാശിപ്പിച്ചു.