മനാമ: ബഹ്റൈൻ കേരള ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ കന്നിയങ്കത്തിൽ തന്നെ റണ്ണേഴ്സ്- അപ്പ് ആയി തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ക്രിക്കറ്റ് ടീമിന് ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം നേതൃത്വം കെ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ മൊമെൻ്റോ നൽകി ആദരിച്ചു. ബി. എം.ഡി. എഫ് രക്ഷാധികാരി ബഷീർ അമ്പലായി, സലാം മമ്പാട്ടുമൂല, ഷമീർ പൊട്ടച്ചോല, ഫസലുൽ ഹഖ്, അലി അഷറഫ്, ഷമീർ പൊന്നാനി, റഹ്മത്തലി, വാഹിദ് വളാഞ്ചേരി, നൗഷർ തങ്ങൾ തുടങ്ങിയവരുടെ സാനിധ്യത്തിൽ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം ഡോക്ടർ യാസർ ചോമയിലിൽ നിന്ന് ടീം ക്യാപ്റ്റൻ ഷിഹാബ് വെളിയങ്കോട് മറ്റു ടീം അംഗങ്ങളും ചേർന്ന് ആദരം ഏറ്റുവാങ്ങി.