Wednesday, February 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്

by News Desk
February 25, 2026
in BAHRAIN
ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്

മനാമ: വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്‌റൈൻ ചാപ്റ്റർയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പൗരപ്രമുഖരെ ആദരിക്കുന്നതിന്റെ ഭാഗമായി, മർഹൂം ആർ. യുസഫ് ഹാജിയുടെ പേരിൽ ഏർപ്പെടുത്തിയ സ്മാരക പുരസ്‌കാരത്തിന്റെ പ്രഥമ ജേതാവായി എം. എം. എസ്. ഇബ്രാഹീം സാഹിബിനെ തെരഞ്ഞെടുത്തു. മുസ്ലിം ജമാഅത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവും ബഹ്‌റൈൻ പ്രവാസിയും മുൻ കെ.എം.സി.സി നേതാവുമായിരുന്ന ആർ. യുസഫ് ഹാജിയുടെ സ്മരണാർത്ഥമാണ് എല്ലാ വർഷവും വിവിധ മേഖലകളിൽ മികവുറ്റ സേവനം നടത്തിയവരെ ആദരിക്കുന്നത്.

ജീവകാരുണ്യ പ്രവർത്തന മേഖലയിലും മത-ഭൗതിക വിദ്യാഭ്യാസ മേഖലയിലും നടത്തിയ ശ്രദ്ധേയമായ സേവനങ്ങളെ മാനിച്ചാണ് ബഹ്‌റൈൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് ചെയർമാൻ ഇബ്രാഹീം സാഹിബിന് പ്രഥമ പുരസ്‌കാരം നൽകുന്നതെന്ന് പ്രസിഡന്റ് ഷരീഫ് കൊറോത്ത്, ജനറൽ സെക്രട്ടറി എ. പി. ഫൈസൽ എന്നിവർ അറിയിച്ചു.ബഹ്‌റൈൻ ചാപ്റ്റർ ഭരണസമിതി യോഗത്തിലാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഹാഷിം പി.പി., പി. കെ. ഇസ്ഹാഖ്, എൻ. കെ. മൂസഹാജി, മജീദ് കല്ലേരി, സഹീർ പറമ്പത്ത്, അഫ്സൽ വട്ടക്കണ്ടി, ഷരീഫ് അരീക്കോത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ഓരോ വർഷവും റമദാനിൽ മഹല്ല് പരിധിയിലെ വിവിധ വ്യക്തികളെ “വില്ല്യാപ്പള്ളി സംഗമം” വേദിയിൽ വെച്ച് പുരസ്‌കാരം നൽകി ആദരിക്കും.
നാളെ 26/2/26 മനാമയിലെ കെ.എം.സി.സി ഹാളിൽ നടക്കുന്ന ഇഫ്താർ സംഗമത്തിൽ വെച്ച് പ്രഥമ പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീം സാഹിബിന് കൈമാറും. ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. സുബൈർ ഹുദവി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

ShareSendTweet

Related Posts

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
BAHRAIN

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

February 25, 2026
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

February 25, 2026
എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
BAHRAIN

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

February 22, 2026
പ്രവാസി വെൽഫെയർ റിഫ സോൺ: അക്ബർ ഷാ പ്രസിഡന്റ് റിയാസുദ്ദീൻ സെക്രട്ടറി
BAHRAIN

പ്രവാസി വെൽഫെയർ റിഫ സോൺ: അക്ബർ ഷാ പ്രസിഡന്റ് റിയാസുദ്ദീൻ സെക്രട്ടറി

February 19, 2026
ഐ വൈ സി സി ബഹ്‌റൈൻ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു
BAHRAIN

ഐ വൈ സി സി ബഹ്‌റൈൻ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

February 19, 2026
ഐ. സി.എഫ്  റമളാൻ ക്യാമ്പയിന് തുടക്കമായി
BAHRAIN

ഐ. സി.എഫ് റമളാൻ ക്യാമ്പയിന് തുടക്കമായി

February 17, 2026
Next Post
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

Recent Posts

  • ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
  • ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
  • ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
  • ഇതിലും ഭേ​ദം ആ ഇറാനുമായി യുദ്ധം ചെയ്ത് തട്ടിപ്പോകുന്നതായിരുന്നു!! ലോകത്തിലെ ഏറ്റവും വലിയ, അത്യാധുനിക വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഗെറാൾഡ് ആർ ഫോർഡിൽ ഒന്നു കക്കൂസിൽ പോകാൻ പോലും പറ്റുന്നില്ല, അറ്റകുറ്റപ്പണികൾ നടത്താത്തിനാൽ 650 ശുചിമുറികൾ പ്രവർത്തന ര​ഹിതം, സൈനികർക്ക് ‘മുട്ടൽ’ പിടിച്ചുനിർത്തേണ്ടി വരുന്നത് 45 മിനിറ്റോളം… ഓരോ തവണയും ആസിഡ് ഫ്ലഷിന് ചിലവാക്കേണ്ടി വരുന്നത് 400,000 ഡോളർ
  • കൊച്ചി മെട്രോയിൽ സാങ്കേതിക തടസം; ട്രെയിനുകൾ പണിമുടക്കി

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.