ലൈഫ് ബിയോണ്ട് അഡിക്ഷൻ എന്ന പേരിൽ കൗമാരക്കാർക്കും അവരുടെ മാതാപിതാക്കൾക്കുമായി പ്രവാസി മിത്ര കയ്യൊപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.
മെയ് 16 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടക്കുന്ന കയ്യൊപ്പ് ബോധവത്കരണ പരിപാടിയിൽ സ്റ്റുഡൻ്റ്സ് കൗൺസിലർ കൂടിയായ ജസീല മുജീബ് സദസുമായി സംവദിക്കും. കയ്യൊപ്പിൻ്റെ ഭാഗമായി ലഹരിക്കെതിരെ ബ്രേക്ക് ദി ചെയിൻ ഓഫ് അഡിക്ഷൻ, ബിൽഡ് എ ബ്രൈറ്റർ ഫ്യൂച്ചർ എന്ന പേരിൽ കുട്ടികൾക്ക് അവരുടെ ആവിഷ്കാരങ്ങൾ നടത്താനുള്ള അവസരവും ഉണ്ടായിരിക്കും.
കയ്യൊപ്പ് ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 38206512 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി മിത്ര ജനറൽ സെക്രട്ടറി സാബിറ നൗഫൽ പറഞ്ഞു.