Tuesday, January 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ലോക ചെസ് കിരീടം വെറുതെ നേടിയെടുത്തതല്ലെന്ന് കാള്‍സന് മനസ്സിലായിക്കാണണം

by News Desk
June 2, 2025
in SPORTS
ലോക-ഒന്നാം-നമ്പര്‍-താരം-മാഗ്നസ്-കാള്‍സനെ-തോല്‍പിച്ച്-ഗുകേഷ്;-ലോക-ചെസ്-കിരീടം-വെറുതെ-നേടിയെടുത്തതല്ലെന്ന്-കാള്‍സന്-മനസ്സിലായിക്കാണണം

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ലോക ചെസ് കിരീടം വെറുതെ നേടിയെടുത്തതല്ലെന്ന് കാള്‍സന് മനസ്സിലായിക്കാണണം

സ്റ്റാവംഗര്‍ : ലോക ചെസ് കിരീടം നേടാന്‍ ഇന്ത്യയുടെ 19 കാരന്‍ ഗുകേഷ് യോഗ്യനല്ലെന്ന ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ വീമ്പിളക്കലിന് ഉചിതമായ മറുപടി തിങ്കളാഴ്ച ഗുകേഷ് നല്‍കി. നോര്‍വെ ചെസില്‍ ആറാം റൗണ്ടില്‍ ഗുകേഷ് മാഗ്നസ് കാള്‍സനെ തോല്‍പിച്ചു. അതും ക്ലാസിക് ഗെയിമിലായിരുന്നു മാഗ്നസ് കാള്‍സനെ അട്ടിമറിച്ചതെന്നതിനാല്‍ ഗുകേഷിന് മൂന്ന് പോയിന്‍റുകള്‍ കിട്ടി. മാഗ്നസ് കാള്‍സനെതിരെ ഗുകേഷ് നോടിയ ആദ്യത്തെ ക്ലാസിക് വിജയമാണിത്. നോര്‍വെ ചെസില്‍ ആദ്യ റൗണ്ടില്‍ മാഗ്നസ് കാള്‍സനില്‍ നിന്നും ഏറ്റുവാങ്ങിയ തോല്‍വിക്ക് ഗുകേഷ് ആറാം റൗണ്ടില്‍ മധുരപ്രതികാരം നല്‍കുകയായിരുന്നു.

എന്‍ഡ് ഗെയിമില്‍ അവസാനനീക്കങ്ങളില്‍ ഒന്നില്‍ മാഗ്നസ് കാള്‍സന്‍ വരുത്തിയ പിഴവില്‍ കയറിപ്പിടിച്ചാണ് ഗുകേഷ് വിജയം കൊയ്തത്. ഇതോടെ എട്ടര പോയിന്‍റ് നേടിയ ഗുകേഷ് മൂന്നാം മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ടൂര്‍ണ്ണമെന്‍റിന്റെ ആദ്യ റൗണ്ടുകളില്‍ തുടര്‍ച്ചയായ തോല്‍വികളോടെ ഏറ്റവും പിന്നിലായിരുന്നു ഗുകേഷ്.  ഒമ്പതര പോയിന്‍റോടെ മാഗ്നസ് കാള്‍സന്‍ തന്നെയാണ് മുന്നില്‍. ഒമ്പതര പോയിന്‍റുള്ള യുഎസിന്റെ ഫാബിയാനോ കരുവാന രണ്ടാം സ്ഥാനത്തുണ്ട്.

ബെര്‍ലിന്‍ റിഗ്രറ്റ് ഓപ്പണിംഗായിരുന്നു മാഗ്നസ് കാള്‍സന്‍ ഗുകേഷിനെതിരെ പുറത്തെടുത്തത്. “ഞാന്‍ നന്നായി തന്നെയാണ് കളിച്ചതെന്നും എന്നാല്‍ ഗുകേഷിന്റെ കളിതന്ത്രം തനിക്ക് മനസ്സിലാക്കാനായില്ല.”- തോല്‍വിയുടെ കാരണം വിശദീകരിച്ചുകൊണ്ട് മാഗ്നസ് കാള്‍സന്‍ പറഞ്ഞു. “100ല്‍ 99 ശതമാനവും തോല്‍ക്കുമെന്നാണ് കരുതിയത്. പക്ഷെ കരുക്കള്‍ നീക്കിക്കൊണ്ടേയിരുന്നു. പക്ഷെ എനിക്ക് ഭാഗ്യമുള്ള ദിവസമായിരുന്നു.”- ഗുകേഷ് വിശദീകരിക്കുന്നു.

കേന്ദ്രമന്ത്രി കിരണ്‍ റിജിജു പങ്കുവെച്ച മാഗ്നസ് കാള്‍സനെതിരായ ഗുകേഷിന്റെ വിജയത്തിന്റെ വീഡിയോ:

Well done @DGukesh ! This first win over Magnus Carlsen at Norway Chess 2025 is beginning of achieving another milestone. Proud of you, Gukesh!
You’ve shown the world what quiet confidence & fierce focus can achieve! pic.twitter.com/qLcTSynmDi

— Kiren Rijiju (@KirenRijiju) June 2, 2025

തോറ്റു എന്നറിഞ്ഞതോടെ എണീറ്റു നിന്ന മാഗ്നസ് കാള്‍സന്‍ മേശയില്‍ ശക്തമായി ഇടിക്കുകയായിരുന്നു. ഒരു തവണയല്ല, മൂന്ന് തവണയാണ് മാഗ്നസ് കാള്‍സന്‍ മേശയില്‍ മുഷ്ടി ചുരുട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കരുക്കള്‍ ബോര്‍‍ഡില്‍ നിന്നും തെറിച്ചുവീണു. അപ്പോള്‍ ഒന്നും പറയാനാകാതെ, തന്റെ ക്ലാസിക്കല്‍ വിജയം വിശ്വസിക്കാനാകാതെ മൗനിയായി പുറം തിരിഞ്ഞുനില്‍ക്കുന്ന ഗുകേഷിനെ കാണാമായിരുന്നു. നിശ്ശബ്ദ പ്രാര്‍ത്ഥനയോടെ ഗുകേഷ് കൈകളില്‍ മുത്തമിടുന്നുണ്ടായിരുന്നു.

കാള്‍സനെയും ഹികാരു നകാമുറയെയും ഗുകേഷിനെയും തുടര്‍ച്ചയായി ആമെഗെഡോണില്‍ തോല്‍പിച്ച് മുന്നേറിയിരുന്ന ചൈനയുടെ വെയ് യിയെ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി തോല്‍പിച്ചു. ക്ലാസിക് ഗെയിം സമനിലയില്‍ പിരിഞ്ഞതോടെ ആമഗെഡോണില്‍ ആയിരുന്നു അര്‍ജുന്‍ എരിഗെയ്സിയുടെ വിജയം. ഇതോടെ ഏഴര പോയിന്‍റ് നേടിയ അര്‍ജുന്‍ എരിഗെയ്സി നാലാം സ്ഥാനത്തെത്തി. സെമി ടറാഷ് ഓപ്പണിംഗിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്.

യുഎസ് താരങ്ങളായ ഹികാരുവും ഫാബിയാനോ കരുവാനയും തമ്മിലുള്ള മത്സരത്തില്‍ ഫാബിയാനോ വിജയിച്ചു. ക്ലാസിക് ഗെയിം സമനിലയിലായതോടെ ആമഗെഡോണില്‍ ഫാബിയാനോ വിജയിക്കുകയായിരുന്നു.

ഹംപിയ്‌ക്കെതിരെ വിജയം നേടി വൈശാലി
കൊനേരു ഹംപിയെ ആമെഗെഡോണില്‍ തോല്‍പിച്ച വൈശാലി തുടര്‍ച്ചയായ വിജയങ്ങളിലൂടെ മുന്നേറുകയാണ്. ഇപ്പോള്‍ ഏറ്റവും പിന്നില്‍ നിന്നിരുന്ന വൈശാലി എട്ട് പോയിന്‍റോടെ നാലാംസ്ഥാനത്തെത്തി. ഒമ്പതര പോയിന്‍റ് നേടിയ കൊനേരു ഹംപിയാണ് ഒന്നാം സ്ഥാനത്ത്. സാറാ കാദമിനെ ആമഗെഡോണ്‍ ഗെയിമില്‍ തോല്‍പിച്ച അന്ന മ്യൂസിചുക് ഒമ്പതര പോയിന്‍റോടെ കൊനേരു ഹംപിയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്തുണ്ട്.

ചൈനീസ് താരം ജു വെന്‍ജുന്‍ എട്ടര പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്. ആറാം റൗണ്ടില്‍ സ്വന്തം നാട്ടുകാരിയായ ലെ ടിംഗ് ജിയെ തോല്‍പിച്ചതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

 

 

 

ShareSendTweet

Related Posts

ന്യൂസിലന്‍ഡിനെതിരായ-ട്വന്റി20-ക്രിക്കറ്റ്-പരമ്പര-ഇന്ത്യക്ക്,-മൂന്നാം-മത്സരത്തില്‍-പത്ത്-ഓവറില്‍-ജയം
SPORTS

ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്, മൂന്നാം മത്സരത്തില്‍ പത്ത് ഓവറില്‍ ജയം

January 25, 2026
രണ്ടാം-ടി20യില്‍-ന്യൂസിലന്‍ഡിനെ-തകര്‍ത്ത്-ഇന്ത്യ
SPORTS

രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ

January 23, 2026
ക്രിക്കറ്റ്-ജിഹാദിന്-ആഹ്വാനം;-ഇന്ത്യയിലെ-ടി20-ലോകകപ്പ്-ബംഗ്ലാദേശ്-പോലെ-പാകിസ്ഥാനും-ബഹിഷ്കരിക്കണമെന്ന്-റാഷിദ്-ലത്തീഫ്
SPORTS

ക്രിക്കറ്റ് ജിഹാദിന് ആഹ്വാനം; ഇന്ത്യയിലെ ടി20 ലോകകപ്പ് ബംഗ്ലാദേശ് പോലെ പാകിസ്ഥാനും ബഹിഷ്കരിക്കണമെന്ന് റാഷിദ് ലത്തീഫ്

January 23, 2026
100-കോടിയുടെ-കേസ്-സൂര്യ-തോറ്റാൽ-500-കോടിയുടെ-അപകീർത്തി-കേസ്-ഞാൻ-നൽകും:-ഖുഷി-മുഖർജി
SPORTS

100 കോടിയുടെ കേസ് സൂര്യ തോറ്റാൽ 500 കോടിയുടെ അപകീർത്തി കേസ് ഞാൻ നൽകും: ഖുഷി മുഖർജി

January 22, 2026
സംസ്ഥാന-ജൂനിയര്‍-ബാസ്‌ക്കറ്റ്ബോള്‍-ചാമ്പ്യന്‍ഷിപ്പ്-പാലായില്‍
SPORTS

സംസ്ഥാന ജൂനിയര്‍ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് പാലായില്‍

January 22, 2026
സന്തോഷ്-ട്രോഫി:-കേരളം-ഇറങ്ങുന്നു,-പഞ്ചാബിനെതിരെ
SPORTS

സന്തോഷ് ട്രോഫി: കേരളം ഇറങ്ങുന്നു, പഞ്ചാബിനെതിരെ

January 22, 2026
Next Post
റുയ്-ലോപസ്-ഓപ്പണിംഗില്‍-ലോക-ഒന്നാം-നമ്പര്‍-താരം-മാഗ്നസ്-കാള്‍സനെ-വീഴ്‌ത്തുന്ന-ഗുകേഷിന്റെ-ബ്രില്ല്യന്‍സ്-കാണാം….

റുയ് ലോപസ് ഓപ്പണിംഗില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ വീഴ്‌ത്തുന്ന ഗുകേഷിന്റെ ബ്രില്ല്യന്‍സ് കാണാം….

“എന്തുകൊണ്ടാണ്-എല്ലാവരും-പാകിസ്ഥാനൊപ്പം-നില്‍ക്കുന്നത്?-ഇന്ത്യയ്‌ക്കൊപ്പം-ആരും-ഇല്ല”-വിവാദക്കൊടുങ്കാറ്റായി-വീണ്ടും-ഷമ-മുഹമ്മദ്

“എന്തുകൊണ്ടാണ് എല്ലാവരും പാകിസ്ഥാനൊപ്പം നില്‍ക്കുന്നത്? ഇന്ത്യയ്‌ക്കൊപ്പം ആരും ഇല്ല”- വിവാദക്കൊടുങ്കാറ്റായി വീണ്ടും ഷമ മുഹമ്മദ്

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷ ലോഗോ, ബ്രോഷർ പ്രകാശനം

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷ ലോഗോ, ബ്രോഷർ പ്രകാശനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പറയാനുള്ളത് പാർട്ടി നേതൃത്വത്തോട് പറയും: ശശി തരൂർ
  • ഹോട്ടൽ സ്റ്റൈലിൽ എരിവും മധുരവുമുള്ള ചിക്കൻ വിങ്‌സ് ഇനി വീട്ടിലുണ്ടാക്കാം
  • താരിഫ് ഭീഷണിയിൽ ലോകത്തെ വട്ടം കറക്കാമെന്ന തന്ത്രം കയ്യിൽ വച്ചാൽമതി ട്രംപേ…വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ചതിന് പിന്നാലെ, കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം സുദൃഢമാകുന്നു, മാർക്ക് കാർണി മാർച്ചിൽ ഇന്ത്യയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈനയിലേക്ക്
  • ഹോളിവുഡ് നടിമാരെ കാണുന്നത് പാവകളെപ്പോലെ, സംവിധായകരെ ഉയര്‍ന്ന സ്ഥാനത്ത് കാണുമ്പോള്‍ അഭിനേതാക്കള്‍ക്ക് നല്‍കുന്നത് പുല്ലുവില, ഇത് പുരുഷന്മാര്‍ വളര്‍ത്തിയെടുക്കുന്ന ധാരണ, ആരോപണവുമായി ക്രിസ്റ്റൻ സ്റ്റെവാർട്ട്
  • ശബരിമല വിഷയം ഗുരുതരം, പ്രതികൾക്കെങ്ങനെ സ്വഭാവിക ജാമ്യം കിട്ടും? കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകില്ലേ? കുറ്റപത്രം സമർപ്പിക്കാത്തതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം!! തന്ത്രിയെ അടപടലം പൂട്ടും? കൈപ്പട ശാസ്ത്രീയമായി തെളിയിക്കാൻ എസ്ഐടി നീക്കം, ജയിലിലെത്തി കൈയ്യക്ഷരം പരിശോധിക്കും

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.