
തിരുവനന്തപുരം:ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ കേരള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ കേരള സവാരിയുടെ ഗുഡ്വില്‍ അംബാസഡര്‍.ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും കേരളത്തിന്റെ അഭിമാനവുമായ സഞ്ജു സാംസണ്‍ ഗുഡ്വില്‍ അംബാസഡറായി ചേരുന്നതോടെ കേരള സവാരിയുടെ സന്ദേശം ഇളംതലമുറയിലേക്കും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ശക്തമായി എത്തിച്ചേരും.
കേരള സവാരി, സര്‍ക്കാര്‍ അംഗീകൃത നിരക്കുകളില്‍ സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്.അധിക ചാര്‍ജുകളോ സര്‍ജ് പ്രൈസിംഗോ ഇല്ല.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ആണ് കേരള സവാരി ഉളളത്. ഇതിലൂടെ 11.36 ലക്ഷം യാത്രകള്‍ പൂര്‍ത്തിയാക്കി. ഡ്രൈവര്‍മാര്‍ക്ക് 27.58 കോടി രൂപയുടെ വരുമാനവും ലഭിച്ചു. സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ മുന്നോട്ട് പോകുന്നുണ്ട്.









