കൊച്ചി: വിവാഹം വിവാദത്തിലായതിന് പിന്നാലെ കുംഭമേള വൈറൽ പെൺകുട്ടി സംരക്ഷണം തേടി കൊച്ചി പോലീസിനെ സമീപിച്ചു. മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയതിന് പിന്നാലെയാണ് തനിക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കൊച്ചി പോലീസിൽ പരാതി നൽകിയത്. തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാൻ അനുവദിക്കരുതെന്നാണ് പെൺകുട്ടിയുടെ പ്രധാന ആവശ്യം. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കേരളത്തിൽനിൽക്കുന്നതെന്നും 18 വയസ്സ് തികഞ്ഞതാണെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകളും പോലീസിന് സമർപ്പിച്ചു. അതേസമയം, കുംഭമേള വൈറൽ പെൺകുട്ടിയെ ഫർമാൻ അഹമ്മദ് എന്നയാൾ വിവാഹംചെയ്ത […]







