കോഴിക്കോട്: അപകടത്തിൽപ്പെട്ട കാറിൽനിന്ന് പോലീസ് എംഡിഎംഎ പിടികൂടി. വെള്ളയിൽ പോലീസ് സ്‌റ്റേഷന് സമീപത്തുവെച്ച് അപകടത്തിൽപ്പെട്ട കാറിൽനിന്നാണ് 2.84 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കാർ ഓടിച്ചിരുന്ന പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി പടിഞ്ഞാറ്റു പറമ്പ് വീട്ടിൽ മനു(24)വിനെ വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, മനുവിനെ ആശുപത്രിയിലെത്തിച്ച യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മനുവിന്റെ സുഹൃത്തുക്കൾക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ പിടികൂടാനായിട്ടില്ല. ഏപ്രിൽ അഞ്ചാംതീയതി രാത്രി എട്ടുമണിയോടെയാണ് മനു ഓടിച്ചുവന്ന കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ പള്ളിക്കണ്ടി സ്വദേശിയായ യുവാവിന്റെ […]









