ഡബ്ലിൻ: അയർലൻഡിൽ മലയാളി നഴ്‌സിനു നേരെ വംശീയാക്രമണം. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. പാൽ വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോൾ ഒരു പറ്റം കൗമാരക്കാർ ‘ഗോ ബാക്ക് ഇന്ത്യ’ പറഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. കൗമാരക്കാരുടെ ആക്രമണത്തിൽ വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിയിൽ ചികിത്സയിലാണ്. അതേസമയം സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കുത്തേറ്റതോടെ യുവാവ് റോഡിലിറങ്ങി വാഹനം തടഞ്ഞു നിർത്തി ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. യുവാവ് അപകട നില തരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. […]








