
ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടമാണ് കേരളത്തിന്റെ തൊട്ടയല്‍പക്കമായ ചെന്നൈ. ഒരു രാത്രിയിലെ യാത്രകൊണ്ട് ഇവിടെയെത്താം. ദക്ഷിണേന്ത്യയിലെ ഈ പ്രധാന വാണിജ്യ-വ്യവസായ കേന്ദ്രം ചരിത്രപരമായി ഒട്ടേറെ സവിശേഷതകളുള്ള നഗരവുമാണ്. കൂടാതെ പ്രകൃതിസൗന്ദര്യമുള്ള നിരവധി ഇടങ്ങളും ചെന്നൈ നഗരത്തോട് ചേര്‍ന്നുതന്നെയുണ്ട്. ഈ മെട്രോ സിറ്റിയും സമീപ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം ഏതെന്ന് അറിഞ്ഞുവയ്ക്കാം.