നിലമ്പൂർ: നിലമ്പൂരിൽ ഹിന്ദുമഹാസഭ സ്ഥാനാർഥി പിൻമാറിയത് ബിജെപി നേതാക്കളുടെ ഭീഷണിമൂലമെന്ന് ഹിമവൽ ഭദ്രാനന്ദ. ഹിന്ദുമഹാസഭയുടെ സ്ഥാനാർഥി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാൻ ബിജെപി നേതാക്കളായ പികെ കൃഷ്ണദാസും ബി ഗോപാലകൃഷ്ണനും ഭീഷണിപ്പെടുത്തിയെന്നു ഹിമവൽ ഭദ്രാനന്ദ ആരോപിച്ചു. സംഘടനയ്ക്ക് നിലമ്പൂരിൽ ഇരുപതിനായിരത്തോളം വോട്ടുകൾ ഉണ്ട്. താൻ പ്രവർത്തകരോട് മനസാക്ഷി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തുവെന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു. അതേസമയം ഹിന്ദു മഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയെന്നു പുറത്തുവരുന്ന വാർത്തകൾ വ്യാജമാണ്. ഇതിന് പിന്നിൽ ബിജെപി ആണോ എന്ന് സംശയിക്കുന്നതായും ഹിമവൽ […]