Sunday, August 10, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

‘സുഹൃത്തുക്കളേ, ഞമ്മള് വിജയിച്ചിരിക്കുന്നു.. ഇതിനപ്പുറം എന്തുവേണം’; ലോകത്തിന്റെ നെറുകയിലേക്ക് ഓടിക്കയറി മലപ്പുറത്ത് നിന്നും ഒരു കെ.എൽ.10 ഓട്ടോറിക്ഷ

by News Desk
June 11, 2025
in TRAVEL
‘സുഹൃത്തുക്കളേ,-ഞമ്മള്-വിജയിച്ചിരിക്കുന്നു-ഇതിനപ്പുറം-എന്തുവേണം’;-ലോകത്തിന്റെ-നെറുകയിലേക്ക്-ഓടിക്കയറി-മലപ്പുറത്ത്-നിന്നും-ഒരു-കെഎൽ.10-ഓട്ടോറിക്ഷ

‘സുഹൃത്തുക്കളേ, ഞമ്മള് വിജയിച്ചിരിക്കുന്നു.. ഇതിനപ്പുറം എന്തുവേണം’; ലോകത്തിന്റെ നെറുകയിലേക്ക് ഓടിക്കയറി മലപ്പുറത്ത് നിന്നും ഒരു കെ.എൽ.10 ഓട്ടോറിക്ഷ

മലപ്പുറം: ലോകത്തിലെ ഏറ്റവും ഉയർന്ന വാഹന സഞ്ചാരയോഗ്യമായ റോഡാണ് ലഡാക്കിലെ ഉംലിങ് ലാ പാസ്. സൈക്കിളിലും സ്കൂട്ടറിലുമൊക്കെ 19,300 അടി ഉയരത്തിലുള്ള ഉംലിങ് ലാ കീഴടക്കിയ മലയാളികളെ കുറിച്ചുള്ള വാർത്തകൾ ഏറെ വായിച്ചിട്ടുണ്ടാകും.

എന്നാൽ, കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നും ഒരു കെ.എൽ.10 ഓട്ടോറിക്ഷ ഉംലിങ് ലാ ഉച്ചിയിലേക്ക് ഓടിയെത്തി. ദുർഘടമായ വഴികളെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് മലപ്പുറത്ത് നിന്നും രാജ്യം ചുറ്റാനിറങ്ങിയ മൂന്ന് യുവാക്കളാണ് ഓട്ടോയുമായി ലഡാക്കിന്റെ നെറുകയിലേക്ക് ഓടിക്കയറിയത്.

മലപ്പുറം മേൽമുറി ആലത്തൂർപ്പടി സി.കെ.മുഹമ്മദ് സൽമാൻ (30), കൊണ്ടോട്ടി കാളോത്ത് സ്വദേശി സി.പി.ജവാദ് (25), കൽപകഞ്ചേരി ജപ്പാൻ പടി കെ.പി ഇബ്രാഹിം (34) എന്നിവരാണ് 14000 കിലോമീറ്ററോളം നീളുന്ന ഒരു സാഹസിക യാത്രക്കായി പുറപ്പെട്ടത്.

ശൈത്യകാലത്ത് മൈനസ് 40 ഡിഗ്രി വരെ തണുപ്പുണ്ടാകുന്ന ഇവിടെ ഓക്സിജൻ അളവ് സമുദ്രനിരപ്പിലുള്ളതിന്റെ പകുതിമാത്രമായി താഴാറുണ്ട്. ഇവിടെ സഞ്ചരിക്കുക ദുഷ്കരമാണ്. 19,022 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഉംലിങ് ലാ സഞ്ചാരികളുടെയും ബൈക്കര്‍മാരുടെയും സ്വപ്‌ന പാതയാണ്.

ഫെബ്രുവരി ഒൻപതിന് മലപ്പുറത്ത് നിന്നും ആരംഭിച്ച യാത്ര നാല് മാസം പിന്നിടുമ്പോൾ 22 ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ കടന്ന് നേപ്പാൾ, ഭൂട്ടാൻ, മ്യാന്മാർ എന്നീ രാജ്യങ്ങൾ പിന്നിട്ടു.

കെ.എൽ.10 എ.സി 5680 നമ്പറിലുള്ള 2009 മോഡൽ ഡീസൽ പ്രൈവറ്റ് ഓട്ടോറിക്ഷയുമായാണ് രാജ്യം ചുറ്റുന്നത്. ടൈൽസ് ജോലികൾ ചെയ്യുന്ന സൽമാന്റെ ആഗ്രഹമാണ് ഈ യാത്രക്ക് കാരണമായത്.

സമൂഹമാധ്യമങ്ങളിലൂടെ ഈ ആഗ്രഹം പങ്കിട്ടപ്പോൾ പരസ്പരം കണ്ടിട്ട് പോലുമില്ലാത്ത രണ്ടു പ്രവാസികൾ (ഇബ്രാഹിം, ജവാദ്) സൽമാനൊപ്പം യാത്രക്കായി ഒരുങ്ങി. എട്ടുമാസത്തെ മുന്നൊരുക്കങ്ങളാണ് നടത്തിയത്. ഭക്ഷണം പാകം ചെയ്യാനായി ഗ്യാസ് സിലിണ്ടറും പുഷ്ബാക്ക് സീറ്റും ഫാൻ, വെളിച്ചം, സി.സി.ടി.വി എന്നിവയും ഇവ പ്രവർത്തിക്കാൻ ആവശ്യമായ സോളാർ സംവിധനവും വരെ ഒരുക്കിയാണ് യാത്ര. യാത്രയുടെ വലിയൊരുഭാഗവും പൂർത്തിയാക്കിയ സംഘം രണ്ടു മാസത്തിനകം മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരണം.

View this post on Instagram

A post shared by Sala Salman Sallu (@sala_salman_kl10)

ShareSendTweet

Related Posts

ചരിത്ര-സ്നേഹികളുടെ-സ്വപ്ന-ഭൂമിയിൽ
TRAVEL

ചരിത്ര സ്നേഹികളുടെ സ്വപ്ന ഭൂമിയിൽ

August 10, 2025
ചരിത്രങ്ങളുടെ-ചരിത്രം-രചിക്കുന്ന-ഫയ
TRAVEL

ചരിത്രങ്ങളുടെ ചരിത്രം രചിക്കുന്ന ഫയ

August 10, 2025
പവിഴപ്പുറ്റുകളുടെ-നാട്ടിലൂടെ…
TRAVEL

പവിഴപ്പുറ്റുകളുടെ നാട്ടിലൂടെ…

August 7, 2025
സ​ഞ്ചാ​രി​ക​ൾ-പ​റ​യു​ന്നു-ഖ​രീ​ഫ്-സൂ​പ്പ​റാ​ണ്;-അ​ടി​സ്ഥാ​ന-സൗ​ക​ര്യ​ങ്ങ​ളും-പൊ​തു-സേ​വ​ന​ങ്ങ​ളി​ൽ-സം​തൃ​പ്‍തി-പ്ര​ക​ടി​പ്പി​ച്ച്-സ​ന്ദ​ർ​ശ​ക​ർ
TRAVEL

സ​ഞ്ചാ​രി​ക​ൾ പ​റ​യു​ന്നു ഖ​രീ​ഫ് സൂ​പ്പ​റാ​ണ്; അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പൊ​തു സേ​വ​ന​ങ്ങ​ളി​ൽ സം​തൃ​പ്‍തി പ്ര​ക​ടി​പ്പി​ച്ച് സ​ന്ദ​ർ​ശ​ക​ർ

August 7, 2025
മ​നം-ക​വ​രും-കാ​ഴ്​​ച,-നാ​വി​ൽ-വെ​ള്ള​മൂ​റും-പു​ളി​പ്പും-മ​ധു​ര​വും;-ത്വാഇഫിൽ-വിനോദ-സഞ്ചാര-കേന്ദ്രമായി​-സ്ട്രോബെറി-ഫാം
TRAVEL

മ​നം ക​വ​രും കാ​ഴ്​​ച, നാ​വി​ൽ വെ​ള്ള​മൂ​റും പു​ളി​പ്പും മ​ധു​ര​വും; ത്വാഇഫിൽ വിനോദ സഞ്ചാര കേന്ദ്രമായി​ സ്ട്രോബെറി ഫാം

August 6, 2025
രാമക്കല്‍മേട്-ടൂറിസം-കേന്ദ്രത്തിൽ-1.02-കോടിയുടെ-നവീകരണം
TRAVEL

രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തിൽ 1.02 കോടിയുടെ നവീകരണം

August 6, 2025
Next Post
തീവ്രവാദം,-ഭീകരവാദമെന്ന്-ആക്ഷേപിക്കുന്ന-സംഘടനകൾ-ഉണ്ട്,-എന്നാൽ-സമസ്തയുടെ-പേരിൽ-ഒരു-പെറ്റി-കേസ്-പോലുമില്ല,-സ്കൂൾ-സമയമാറ്റം-കുട്ടികളുടെ-മത-പഠനത്തെ-ബാധിക്കും-ജിഫ്രി-മുത്തുകോയ-തങ്ങൾ

തീവ്രവാദം, ഭീകരവാദമെന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ട്, എന്നാൽ സമസ്തയുടെ പേരിൽ ഒരു പെറ്റി കേസ് പോലുമില്ല, സ്കൂൾ സമയമാറ്റം കുട്ടികളുടെ മത പഠനത്തെ ബാധിക്കും- ജിഫ്രി മുത്തുകോയ തങ്ങൾ

ട്രംപിനേയും-മസ്കിനേയും-കൊല്ലണം,-ഗാസയിലെ-ഞങ്ങളുടെ-ജനങ്ങൾക്ക്-സംഭവിച്ചതിലും-സംഭവിക്കുന്നതിലും-ഇനിയൊരു-ഒത്തുതീർപ്പില്ല!!-പ്രതികാര-ആക്രമണങ്ങൾ-നടത്തണം-വീഡിയോ-സന്ദേശവുമായി-അൽ-ഖ്വായിദ-നേതാവ്

ട്രംപിനേയും മസ്കിനേയും കൊല്ലണം, ഗാസയിലെ ഞങ്ങളുടെ ജനങ്ങൾക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീർപ്പില്ല!! പ്രതികാര ആക്രമണങ്ങൾ നടത്തണം- വീഡിയോ സന്ദേശവുമായി അൽ ഖ്വായിദ നേതാവ്

വിപിൻ-നായരുടേത്-കൊലപാതകം?-കാണാതായ-മത്സ്യ-ഫാം-ഉടമയുടെ-മൃതദേഹം-കഴുത്തിലും-കാലിലും-ഇഷ്ടിക-വച്ചു-കെട്ടിയ-നിലയിൽ-കരിയാറിൽ,-കാലിൽ-നീരുള്ളതിനാൽ-നടന്നുപോകാനാവില്ല,-നായയുടെ-ശല്യമുള്ളതിനാൽ-അടുക്കള-വാതിൽ-തുറന്നിടില്ലെന്നും-ഭാര്യ!!

വിപിൻ നായരുടേത് കൊലപാതകം? കാണാതായ മത്സ്യ ഫാം ഉടമയുടെ മൃതദേഹം കഴുത്തിലും കാലിലും ഇഷ്ടിക വച്ചു കെട്ടിയ നിലയിൽ കരിയാറിൽ, കാലിൽ നീരുള്ളതിനാൽ നടന്നുപോകാനാവില്ല, നായയുടെ ശല്യമുള്ളതിനാൽ അടുക്കള വാതിൽ തുറന്നിടില്ലെന്നും ഭാര്യ!!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തിരുവനന്തപുരം വിമാനത്താവളത്തിന് പിന്നാലെ ക​ഗോഷിമ; ബ്രിട്ടന്റെ യുദ്ധവിമാനം എഫ്-35ന് വീണ്ടും അടിയന്തര ലാൻഡിങ്
  • ഇനിയും ആവാം ആഡംബരം! വിപണി തകർന്നാലും വില കുറയ്ക്കില്ല, തകർന്നടിഞ്ഞ് ആഡംബര കാർ വിപണി!
  • തിരിഞ്ഞ് കൊത്തുമോ? ‘രേഖകൾ നൽകൂ’,വോട്ട് മോഷണ ആരോപണത്തിൽ രാഹുൽ ഗാന്ധിയോട് ‘തെളിവ്’ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ
  • ​രോ​ഗിയുമായി പോവുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ചു രോ​ഗിയടക്കം രണ്ടു പേർക്ക് ദാരുണാന്ത്യം, അപകടം കാർ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ
  • ഇന്ത്യ പണികൊടുക്കുക അലുമിനിയത്തിലും സ്റ്റീലിലും? നാലാം ദിവസവും മൗനം തുടർന്ന് മോദി, പ്രതിഷേധം അറിയിക്കാൻ തയാറായി റഷ്യ

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.