തിരുവനന്തപുരം: സമസ്ത ഒരു തുറന്ന പുസ്തകമാണെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ടെന്നും വർഗീയ കലാപമോ അനൈക്യമുണ്ടാക്കാനായുള്ള പ്രവർത്തനമോ സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇതുവരെ ഒരു പെറ്റി കേസ് പോലും സമസ്തയുടെ പേരിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. സ്‌കൂൾ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ഇത് ബാധിക്കുമെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. […]