Saturday, June 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സന്ദർശകർക്ക് പ്രിയം കേരളത്തോട്; കേരള ടൂറിസം വെബ്സൈറ്റ് നമ്പർ വൺ

by News Desk
June 12, 2025
in TRAVEL
സന്ദർശകർക്ക്-പ്രിയം-കേരളത്തോട്;-കേരള-ടൂറിസം-വെബ്സൈറ്റ്-നമ്പർ-വൺ

സന്ദർശകർക്ക് പ്രിയം കേരളത്തോട്; കേരള ടൂറിസം വെബ്സൈറ്റ് നമ്പർ വൺ

തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനവുമായി കേരളം. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലര്‍ വെബ്ബിന്റെ റാങ്കിങ്ങിലാണ് കേരള ടൂറിസം വെബ്സൈറ്റ് (keralatourism.org) ഒന്നാമതെത്തിയത്. ഭാരത സര്‍ക്കാരിന്റെ ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ വെബ്സൈറ്റിനെ വരെ പിന്തള്ളിയാണ് കേരളത്തിന്റെ മുന്നേറ്റം.

കൂടാതെ യാത്രാ ടൂറിസം സൈറ്റുകളിളുടെ ആഗോള റാങ്കിങ്ങിലും കേരള ടൂറിസം വെബ്സൈറ്റ് രണ്ടാം സ്ഥാനത്തുണ്ട്. തായ് ലാന്റ് ടൂറിസമാണ് ഒന്നാമത്.

ആഗോള റാങ്കിങ്ങിൽ 9987 പോയിന്റുകളോടെയാണ് കേരളത്തിന്റെ രണ്ടാംസ്ഥാനം. ടൂറിസം ഇന്‍ഡസ്ട്രി എന്ന വിഭാഗത്തിലും 1669 പോയിന്റോടെ കേരളം തന്നെയാണ് രണ്ടാം സ്ഥാനത്ത്. മൂന്നു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍ യഥാക്രമം വിയറ്റ്നാമും ഇന്‍ക്രഡിബിള്‍ ഇന്ത്യയും ഇന്തോനേഷ്യയുമാണ്. ഗൂഗിള്‍ വിശകലനമനുസരിച്ച് 60 ലക്ഷം ഉപഭോക്താക്കള്‍ കേരള ടൂറിസം വെബ്സൈറ്റില്‍ ഇക്കാലയളവില്‍ 79 ലക്ഷത്തോളം സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.

ഏകദേശം 58 ലക്ഷത്തോളം ഉപഭോക്താക്കള്‍ സെര്‍ച്ചിലൂടെയാണ് കേരള ടൂറിസം സൈറ്റിലെത്തിയത്. 10 ലക്ഷത്തിലധികം ആളുകള്‍ കേരള ടൂറിസം ഒആര്‍ജി എന്ന് ടൈപ്പ് ചെയ്ത് സൈറ്റിലെത്തി. 10 ലക്ഷത്തോളം സന്ദര്‍ശകര്‍ പരസ്യങ്ങളിലൂടെ എത്തി. ആകെ ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ വെബ്സൈറ്റിലെത്തുന്നുണ്ട്. ഹോം പേജിനു പുറമേ താമസ സൗകര്യങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ടൂര്‍ പാക്കേജുകള്‍, ഹെലി ടൂറിസം, വെഡ്ഡിങ് ഡെസ്റ്റിനേഷന്‍, ഉത്സവ കലണ്ടര്‍, തെയ്യം കലണ്ടര്‍, യോഗ തുടങ്ങിയ പേജുകളിലും ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്.

ഒരു ലക്ഷത്തിലേറെ പേജുകളാണ് കേരള ടൂറിസം വെബ്സൈറ്റിലുള്ളത്. ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങളും ആകര്‍ഷകമായ വീഡിയോകളും ലേ ഔട്ടും സൈറ്റിന്റെ പ്രത്യേകതയാണ്. യാത്രാ പ്ലാനര്‍, ലൈവ് വെബ്കാസ്റ്റുകള്‍, ഇ-ന്യൂസ് ലെറ്ററുകള്‍ തുടങ്ങിയവയും ഇതിലുണ്ട്. 20-ലധികം ഭാഷകളില്‍ ലഭ്യമായ ഇത് കേരളത്തിന്റെ അതുല്യ ആകര്‍ഷണങ്ങള്‍, സംസ്‌കാരം, യാത്ര എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്ര ഡിജിറ്റല്‍ ഗൈഡാണ്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക ഐടി സൊല്യൂഷന്‍ പങ്കാളിയായ ഇന്‍വിസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വെബ്‌സൈറ്റിന്റെ രൂപകല്പനയും പരിപാലനവും ചെയ്തുകൊണ്ടിരിക്കുന്നത്.

ആഗോള ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയിലുള്ള കേരളത്തിന്റെ പ്രാധാന്യത്തിനും വിനോദസഞ്ചാരികള്‍ക്കിടയിലെ സ്വീകാര്യതയ്ക്കും ലഭിച്ച അംഗീകാരമാണ് വെബ്സൈറ്റ് റാങ്കിങ്ങിലെ നേട്ടമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

ShareSendTweet

Related Posts

ഇഴജന്തുക്കളെ-പേടിച്ച്​-വിനോദസഞ്ചാരികൾ;-ഒറ്റക്കൽ-ലുക്ക്​-ഔട്ട്-പരിസരം-കാടുമൂടി
TRAVEL

ഇഴജന്തുക്കളെ പേടിച്ച്​ വിനോദസഞ്ചാരികൾ; ഒറ്റക്കൽ ലുക്ക്​ ഔട്ട് പരിസരം കാടുമൂടി

June 13, 2025
ന​ഖ​ൽ-മേ​ഖ​ല​യി​ൽ-ഏ​റ്റ​വും-നീ​ള​മേ​റി​യ-ടൂ​റി​സ്റ്റ്-ന​ട​പ്പാ​ത-വ​രു​ന്നു
TRAVEL

ന​ഖ​ൽ മേ​ഖ​ല​യി​ൽ ഏ​റ്റ​വും നീ​ള​മേ​റി​യ ടൂ​റി​സ്റ്റ് ന​ട​പ്പാ​ത വ​രു​ന്നു

June 13, 2025
സമയവും-പണവും-ലാഭിക്കാം;-‘നേക്കഡ്-ഫ്ലൈയിങ്’-പരീക്ഷിച്ചിട്ടുണ്ടോ?
TRAVEL

സമയവും പണവും ലാഭിക്കാം; ‘നേക്കഡ് ഫ്ലൈയിങ്’ പരീക്ഷിച്ചിട്ടുണ്ടോ?

June 12, 2025
ബസ്-എവിടെയെത്തിയെന്ന്-എളുപ്പം-അറിയാം;-കെഎസ്ആർടി.സി-ബസ്-ലൈവ്-ട്രാക്കിങ്ങിന്-‘ചലോ’-ആപ്പ്
TRAVEL

ബസ് എവിടെയെത്തിയെന്ന് എളുപ്പം അറിയാം; കെ.എസ്.ആർ.ടി.സി ബസ് ലൈവ് ട്രാക്കിങ്ങിന് ‘ചലോ’ ആപ്പ്

June 12, 2025
ആമ്പൽ-വസന്തത്തിലേക്ക്​-മലരിക്കൽ
TRAVEL

ആമ്പൽ വസന്തത്തിലേക്ക്​ മലരിക്കൽ

June 12, 2025
സ​ന്ദ​ർ​ശ​ക-മ​നം-ക​വ​ർ​ന്ന്-ന​ഖ​ൽ-കോ​ട്ട
TRAVEL

സ​ന്ദ​ർ​ശ​ക മ​നം ക​വ​ർ​ന്ന് ന​ഖ​ൽ കോ​ട്ട

June 12, 2025
Next Post
ദിയയുടെ-സ്ഥാപനത്തിലെ-തട്ടിപ്പ്:-മൂന്ന്-ജീവനക്കാരികളും-കോടതിയിൽ;-മുൻകൂർ-ജാമ്യാപേക്ഷ-നൽകി

ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: മൂന്ന് ജീവനക്കാരികളും കോടതിയിൽ; മുൻകൂർ ജാമ്യാപേക്ഷ നൽകി

ദി-പ്രൊട്ടക്ടറുമായി-ഷൈൻ-ടോം-ചാക്കോ;ചിത്രത്തിലെ-ആദ്യ-ഗാനം-പുറത്തിറങ്ങി

ദി പ്രൊട്ടക്ടറുമായി ഷൈൻ ടോം ചാക്കോ;ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

‘വിവരമില്ലാത്തവർ-എന്തെങ്കിലും-പറഞ്ഞെങ്കിൽ-അവരോട്-ക്ഷമിക്കുന്നു,-കാര്യമാക്കുന്നില്ല-അന്നും-ഇന്നും-എന്നും-ഈ-‘തള്ളച്ചി’-പാർട്ടിയോടൊപ്പം-തന്നെ-നിലമ്പൂർ-ആയിഷ

‘വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞെങ്കിൽ അവരോട് ക്ഷമിക്കുന്നു, കാര്യമാക്കുന്നില്ല അന്നും ഇന്നും എന്നും ഈ ‘തള്ളച്ചി’ പാർട്ടിയോടൊപ്പം തന്നെ- നിലമ്പൂർ ആയിഷ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബാലയ്യയുടെ അഖണ്ഡ 2വിന്റെ ബജറ്റ് പുറത്ത്
  • കാർത്തി ചിത്രം സര്‍ദാര്‍ 2വിന്റെ അപ്‍ഡേറ്റ് പുറത്ത്
  • പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.
  • അറസ്റ്റിനിടെ തല തറയിലും കാറിന്റെ ഡോറിലിമിടിപ്പിച്ചു, നിലത്തിട്ട് കഴുത്തിൽ മുട്ടുകാൽ അമർത്തി, താൻ ഒന്നും ചെയ്തിരുന്നില്ലെന്നു നിലവിളിച്ചു, പിന്നെ ചലനമറ്റതായി ഭാര്യ, ഭാര്യയുമായി തർക്കത്തിനിടെ പോലീസ് അറസ്റ്റ്ചെയ്ത ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ദാരുണാന്ത്യം
  • അയൺ ഡോമും ഭേദിച്ച് ഇറാന്റെ തിരിച്ചടി

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.