അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അഹമ്മദാബാദിലെത്തും. അപകടം സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനുമായി പ്രധാനമന്ത്രി സംസാരിച്ചു. അതേസമയം വിദഗ്ധ സമിതി രൂപീകരിച്ച് അപകടത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അറിയിച്ചു. വ്യോമയാന സുരക്ഷ ശക്തമാക്കാന്‍ വഴികള്‍ സമിതി നിര്‍ദ്ദേശിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യോമദുരന്തം വാക്കുകൾക്കതീതമായ വേദനയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അപകട വിവരം അറിഞ്ഞ സമയം തന്നെ മുഖ്യമന്ത്രിയുമായും വ്യോമയാന മന്ത്രിയുമായും സംസാരിച്ചുവെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും അമിത് ഷാ പറഞ്ഞു. ഒന്നും രക്ഷിക്കാന്‍ ഒരു അവസരവും അവിടെ ഇല്ലായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.
The post വിമാന അപകടം; പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക്; വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി appeared first on Express Kerala.