പിറന്നാൾ ദിനത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. മകൾ ദിയയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് കുറിപ്പ്. ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രതിസന്ധിയിലൂടെ ആണ് താനും കുടുംബവും കടന്നുപോയതെന്ന് അദ്ദേഹം എഴുതി.
‘ഞങ്ങളുടെ കുടുംബം അനുഗ്രഹീതമാണ്. ഭൂമിയിൽ ഇന്നും ബഹുഭൂരിപക്ഷം പേരും സത്യത്തിന്റെ ഭാഗത്താണ്. ശക്തരായ സുഹൃത്തുക്കൾ എനിക്കുണ്ട്. ഭാര്യയും മക്കളും ഞാൻ വിചാരിച്ചതിലും ശക്തരും ബുദ്ധിമതികളുമാണ്. കേരള സമൂഹത്തിന്റെ പക്വത അഭിനന്ദനാർഹമാണ്. അച്ഛനെന്ന സ്ഥാനത്തു ഞാനൊരു വിജയമാണെന്നു സ്വയം തോന്നിയ നിമിഷം’ -കൃഷ്ണകുമാർ കുറിച്ചു.
The post ‘അച്ഛനെന്ന സ്ഥാനത്ത് ഞാനൊരു വിജയമാണെന്ന് തോന്നിയ നിമിഷം’;പിറന്നാൾ ദിനത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് കൃഷ്ണകുമാർ appeared first on Malayalam Express.