Tuesday, April 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാൻസിനും ഇറാൻ്റെ മുന്നറിയിപ്പ്, ഇറാനെ തടയാൻ ശ്രമിച്ചാൽ ആക്രമിക്കും

by News Desk
June 14, 2025
in INDIA
അമേരിക്കയ്ക്കും-ബ്രിട്ടനും-ഫ്രാൻസിനും-ഇറാൻ്റെ-മുന്നറിയിപ്പ്,-ഇറാനെ-തടയാൻ-ശ്രമിച്ചാൽ-ആക്രമിക്കും

അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാൻസിനും ഇറാൻ്റെ മുന്നറിയിപ്പ്, ഇറാനെ തടയാൻ ശ്രമിച്ചാൽ ആക്രമിക്കും

ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ ഏത് രാജ്യം ഇടപെട്ടാലും മേഖലയിലെ അവരുടെ മുഴുവന്‍ താവളങ്ങളും കപ്പലുകളും ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇസ്രയേല്‍ ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 60 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇറാന്റെ പ്രധാന സൈനിക ഉദ്യോഗസ്ഥരും ഈ ആക്രമണ പരമ്പരയില്‍ കൊല്ലപ്പെടുകയുണ്ടായി.

ഇറാന്റെ സായുധ സേന ജനറല്‍ സ്റ്റാഫിലെ രണ്ട് ഡെപ്യൂട്ടി കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെയാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സായുധ സേനയുടെ ജനറല്‍ സ്റ്റാഫിന്റെ ഇന്റലിജന്‍സ് ഡെപ്യൂട്ടി ജനറല്‍ ഘോലംറെസ മെഹ്റാബിയും ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മെഹ്ദി റബ്ബാനിയുമാണ് ഇറാന്‍ ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട കൊല്ലപ്പെട്ടവരുടെ ലിസ്റ്റിലുളളത്. ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രത്തിന് ‘പരിമിതമായ നാശനഷ്ടങ്ങള്‍’ സംഭവിച്ചതായും ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ആണവോര്‍ജ്ജ സംഘടനയുടെ വക്താവിനെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ ഏജന്‍സിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Also Read: ഇറാൻ്റെ പ്രഹരത്തിൽ നടുങ്ങി ഇസ്രയേൽ, സൈനിക ശക്തിയിലും പേർഷ്യൻ പോരാളികൾ നിസാരക്കാരല്ല

ഈ ആക്രമണങ്ങളാണ് ലോകത്തെ ഭയപ്പെടുത്തുന്ന വന്‍ സംഘര്‍ഷത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ആയിരം കോടി വീതം വിലയുള്ള മൂന്ന് എഫ് 35 വിമാനങ്ങള്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടമാണ് ഇറാന്റെ തിരിച്ചടിയില്‍ ഇസ്രയേലിന് നേരിടേണ്ടി വന്നിരിക്കുന്നത്. ടെല്‍ അവീവിലെ കിരിയയിലുള്ള ഇസ്രയേല്‍ പ്രതിരോധ സേനയുടെയും പ്രതിരോധ മന്ത്രാലയത്തിന്റെയും ആസ്ഥാനവും ഇറാന്‍ മിസൈലുകളാല്‍ ആക്രമിക്കപ്പെട്ടു കഴിഞ്ഞു. അമേരിക്കയുടെയും ഇസ്രയേലിന്റെയും സകല വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്താണ് ഇറാന്‍ മിസൈലുകള്‍ ലക്ഷ്യം കണ്ടിരിക്കുന്നത്. ഇത് ലോക രാജ്യങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Iran-Israel conflict

അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ സ്ഥിരീകരിച്ച ഒരു വീഡിയോയില്‍, ആകാശത്ത് നിന്ന് ഒന്നിലധികം ഇന്റര്‍സെപ്റ്റര്‍ പ്രൊജക്ടൈലുകള്‍ വിക്ഷേപിക്കുന്നത് കൃത്യമായി കാണാന്‍ സാധിക്കും. അത് ഒരു വലിയ സ്ഫോടനത്തിന് കാരണമാകുന്നതും ദൃശ്യത്തിലുണ്ട്. ഇസ്രായേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ യഥാര്‍ത്ഥ വിവരങ്ങളും ആള്‍ നാശവും നാണക്കേട് ഭയന്ന് ഇസ്രയേല്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍, എമര്‍ജന്‍സി സര്‍വീസ് പുറത്തുവിട്ട ഒരു ഫോട്ടോയില്‍ തന്നെ, മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന നിരവധി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ദൃശ്യമാണ്.

Also Read:അമേരിക്കൻ ആയുധ വിപണിക്കും വൻ പ്രഹരം, ഒറ്റയടിക്ക് ഇറാൻ വീഴ്ത്തിയത് 3000 കോടിയുടെ F-35

അതേസമയം, ഇപ്പോഴും ഇസ്രയേല്‍ – ഇറാന്‍ ആക്രമണങ്ങള്‍ വ്യാപകമായി അരങ്ങേറി കൊണ്ടിരിക്കുകയാണ്. നിലവില്‍ നടത്തിയ ആക്രമണത്തിന്റെ ഇരുപത് മടങ്ങ് ശക്തിയില്‍ ഇസ്രയേലിലേക്ക് ആക്രമണം നടത്താന്‍ ഇറാന്‍ സൈനിക നേതൃത്വം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞതായാണ് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്ക ഇസ്രയേലിനെ സഹായിച്ചാല്‍ അവരുടെ പശ്ചിമേഷ്യയിലെ എല്ലാ താവളങ്ങളും ഒരേ നിമിഷം ആക്രമിക്കാനാണ് ഇറാന്‍ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.

The post അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാൻസിനും ഇറാൻ്റെ മുന്നറിയിപ്പ്, ഇറാനെ തടയാൻ ശ്രമിച്ചാൽ ആക്രമിക്കും appeared first on Express Kerala.

ShareSendTweet

Related Posts

ഹിമാചൽ-പ്രദേശ്-ബോർഡ്-10,-12-ക്ലാസ്-പരീക്ഷാഫലം-ഉടൻ;-ഫലമറിയാൻ-വെബ്‌സൈറ്റ്-സന്ദർശിക്കുക
INDIA

ഹിമാചൽ പ്രദേശ് ബോർഡ് 10, 12 ക്ലാസ് പരീക്ഷാഫലം ഉടൻ; ഫലമറിയാൻ വെബ്‌സൈറ്റ് സന്ദർശിക്കുക

April 27, 2026
ട്രംപിനെതിരായ-ആക്രമണം-‘നാടക’മെന്ന്-പ്രചാരണം;-ആരോപണങ്ങൾ-തള്ളി-അധികൃതർ
INDIA

ട്രംപിനെതിരായ ആക്രമണം ‘നാടക’മെന്ന് പ്രചാരണം; ആരോപണങ്ങൾ തള്ളി അധികൃതർ

April 27, 2026
അച്ഛനമ്മമാരെ-ഉടൻ-അറസ്റ്റ്-ചെയ്യണം!-12-വയസ്സുകാരൻ-ഓടിക്കുന്ന-സ്കൂട്ടറിൽ-ആറ്-കുട്ടികൾ
INDIA

അച്ഛനമ്മമാരെ ഉടൻ അറസ്റ്റ് ചെയ്യണം! 12 വയസ്സുകാരൻ ഓടിക്കുന്ന സ്കൂട്ടറിൽ ആറ് കുട്ടികൾ

April 27, 2026
റേറ്റിംഗ്-കൂട്ടാൻ-വെടിവയ്പ്പ്-നാടകം?-അമേരിക്കയെ-നാണം-കെടുത്തി-ഇറാന്റെ-ആനിമേഷൻ-പ്രഹരം
INDIA

റേറ്റിംഗ് കൂട്ടാൻ വെടിവയ്പ്പ് നാടകം? അമേരിക്കയെ നാണം കെടുത്തി ഇറാന്റെ ആനിമേഷൻ പ്രഹരം

April 27, 2026
കോൺഗ്രസിൽ-മുഖ്യമന്ത്രിപ്പോര്-മുറുകുന്നു;-സൈബർ-അധിക്ഷേപത്തിൽ-ഹൈക്കമാൻഡ്-ഇടപെടൽ
INDIA

കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് മുറുകുന്നു; സൈബർ അധിക്ഷേപത്തിൽ ഹൈക്കമാൻഡ് ഇടപെടൽ

April 27, 2026
‘എഎപി-പഴയ-പാർട്ടിയല്ല’;-ബിജെപി-പ്രവേശനം-വിശദീകരിച്ച്-രാഘവ്-ഛദ്ദ-രംഗത്ത്
INDIA

‘എഎപി പഴയ പാർട്ടിയല്ല’; ബിജെപി പ്രവേശനം വിശദീകരിച്ച് രാഘവ് ഛദ്ദ രംഗത്ത്

April 27, 2026
Next Post
ഇസ്രയേലിന്റെ-മൂന്നാമത്തെ-എഫ്–35-യുദ്ധവിമാനവും-വെടിവച്ചിട്ടു,-പൈലറ്റിനെ-പിടികൂടി-ഇറാൻ,-വാർത്ത-അടിസ്ഥാന-രഹിതം!!-ഇറാൻ-മാധ്യമങ്ങൾ-വ്യാജവാർത്ത-പടച്ചുവിടുന്നു,-ഇസ്രയേൽ

ഇസ്രയേലിന്റെ മൂന്നാമത്തെ എഫ്–35 യുദ്ധവിമാനവും വെടിവച്ചിട്ടു, പൈലറ്റിനെ പിടികൂടി- ഇറാൻ, വാർത്ത അടിസ്ഥാന രഹിതം!! ഇറാൻ മാധ്യമങ്ങൾ വ്യാജവാർത്ത പടച്ചുവിടുന്നു, ഇസ്രയേൽ

അഹമ്മദാബാദ് വിമാന ദുരന്തം ; ബഹ്‌റൈൻ നവകേരള അനുശോചിച്ചു.

അഹമ്മദാബാദ് വിമാന ദുരന്തം ; ബഹ്‌റൈൻ നവകേരള അനുശോചിച്ചു.

കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.

കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്
  • സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം
  • യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍
  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 28 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഹിമാചൽ പ്രദേശ് ബോർഡ് 10, 12 ക്ലാസ് പരീക്ഷാഫലം ഉടൻ; ഫലമറിയാൻ വെബ്‌സൈറ്റ് സന്ദർശിക്കുക

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.