ബലിപെരുന്നാൾ രാവിൽ പാലക്കാട് ജില്ല കെഎംസിസി സംഘടിപ്പിച്ച മൈലാഞ്ചി ഫെസ്റ്റ് വേറിട്ട അനുഭവമായി. കെഎംസിസിയുടെ വിവിധ ജില്ലാ ഏരിയ കമ്മിറ്റികളിൽ നിന്നും 25 ഓളം പേർ മത്സരത്തിൽ പങ്കെടുത്തു .
കെഎംസിസി സംസ്ഥാന ആക്ടിംഗ് പ്രസിഡൻ്റ് അസ്ലം വടകര ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് ഇന്മാസ് ബാബു അധ്യക്ഷനായിരുന്നു. സംസ്ഥാന നേതാക്കളായ ഫൈസൽ കോട്ടപ്പള്ളി , മുസ്തഫ കെ പി , ഫൈസൽ കണ്ടിത്തായ എന്നിവരും ജില്ലാ നേതാക്കളായ യൂസഫ് മുണ്ടൂർ , അൻവർ സാദത്ത് , നൗഷാദ് പുതുനഗരം , അൻസാർ ചങ്ങലീരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി . മത്സരത്തിൽ യഥാക്രമം ആയിഷ റിഫത്ത് കാസർഗോഡ് ജില്ല , റുമൈസ തളിപ്പറമ്പ് വയനാട് ജില്ല, ശഹാദ ഉമ്മർ മലപ്പുറം ജില്ല എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി
ആഷിഖ് പത്തിൽ, അനസ് നാട്ടുകൽ, ഫൈസൽ വടക്കാഞ്ചേരി എന്നിവർ പ്രോഗ്രാം കോഡിനേറ്റർമാർ ആയിരുന്നു. നിസാമുദ്ദീൻ മാരായമംഗലം സ്വാഗതവും ഹാരിസ് വി വി തൃത്താല നന്ദിയും പറഞ്ഞു.