Friday, March 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

വേണ്ടത് ചര്‍ച്ചയും നയതന്ത്ര ഇടപെടലും; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ

by News Desk
June 14, 2025
in INDIA
വേണ്ടത്-ചര്‍ച്ചയും-നയതന്ത്ര-ഇടപെടലും;-ഇറാന്‍-ഇസ്രയേല്‍-സംഘര്‍ഷത്തില്‍-നിലപാട്-വ്യക്തമാക്കി-ഇന്ത്യ

വേണ്ടത് ചര്‍ച്ചയും നയതന്ത്ര ഇടപെടലും; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ

ഡല്‍ഹി: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. ചര്‍ച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇല്ലാതാക്കാന്‍ ശ്രമിക്കണം. അതാണ് ഇന്ത്യയുടെ നിലപാടെന്ന് വ്യക്തമാക്കുന്ന പ്രസ്താവന വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ചു. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹം നടത്തേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

Also Read: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; ഇടപെട്ട് യൂറോപ്യന്‍ യൂണിയന്‍, ഇനി അമേരിക്കയുമായി ആണവ ചര്‍ച്ച ഉണ്ടാകില്ലെന്ന് ഇറാന്‍

ഇറാന് നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള എസ്സിഒ (ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍)യുടെ പ്രസ്താവനയില്‍ നിന്ന് അകലം പാലിച്ചുകൊണ്ടാണ് ഇന്ത്യയുടെ നിലപാട് പ്രഖ്യാപനം. ഇന്ത്യയെയും ഇറാനെയും കൂടാതെ ചൈന, കസാഖ്സ്താന്‍, കിര്‍ഗിസ്താന്‍, റഷ്യ, പാകിസ്ഥാന്‍, തജികിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ബെലാറസ് എന്നിവയാണ് എസ്സിഒയിലെ മറ്റ് അംഗരാജ്യങ്ങള്‍. എസ്സിഒ പുറപ്പെടുവിച്ച പ്രസ്താവനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇന്ത്യ പങ്കാളിയായിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ശനിയാഴ്ച എസ്സിഒ പ്രസ്താവന പുറത്തിറക്കിയത്. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. ഇസ്രയേലിനെതിരേ ഗുരുതര വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രസ്താവന. ഊര്‍ജ-ഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനികേതര നിര്‍മിതികളെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണം സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിന് കാരണമായെന്നും അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പ്രസ്താവന കുറ്റപ്പെടുത്തിയിരുന്നു.

എസ്സിഒ അംഗത്തിനെതിരായ ഏത് നിയമവിരുദ്ധ പ്രവര്‍ത്തനവും കൂട്ടായ്മയിലെ മറ്റ് അംഗരാജ്യങ്ങള്‍ അംഗീകരിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. വിഷയത്തിലെ ഇന്ത്യയുടെ നിലപാട് മറ്റ് അംഗരാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ കൂട്ടായ്മ പുറപ്പെടുവിച്ച പ്രസ്താവനയേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വെള്ളിയാഴ്ച ഇറാന്റെയും ഇസ്രയേലിന്റെയും വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചിരുന്നെന്നും മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷസാഹചര്യത്തില്‍ ജയ്ശങ്കര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

The post വേണ്ടത് ചര്‍ച്ചയും നയതന്ത്ര ഇടപെടലും; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ appeared first on Express Kerala.

ShareSendTweet

Related Posts

ഇന്ത്യയിലേക്ക്-സ്വാഗതം,-പ്രസിഡന്റ്-സ്റ്റബ്ബ്!-ഫിന്നിഷ്-നേതാവിന്-ഊഷ്മള-സ്വീകരണം-നൽകി-പ്രധാനമന്ത്രി
INDIA

ഇന്ത്യയിലേക്ക് സ്വാഗതം, പ്രസിഡന്റ് സ്റ്റബ്ബ്! ഫിന്നിഷ് നേതാവിന് ഊഷ്മള സ്വീകരണം നൽകി പ്രധാനമന്ത്രി

March 4, 2026
അമേരിക്കയെ-വിറപ്പിച്ച്-ഇറാന്റെ-ക്രിപ്‌റ്റോ-വിപ്ലവം!
INDIA

അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ ക്രിപ്‌റ്റോ വിപ്ലവം!

March 4, 2026
ചെന്നൈയിൽ-കാറുകൾ-കൂട്ടിയിടിച്ച്-അപകടം;-പാലക്കാട്-സ്വദേശിനിയായ-നിയമവിദ്യാർഥിനി-മരിച്ചു
INDIA

ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനി മരിച്ചു

March 4, 2026
ഇലക്ട്രിക്-വിപണി-പിടിക്കാൻ-മഹീന്ദ്ര;-അത്യാധുനിക-സൗകര്യങ്ങളുമായി-xev-9e-സിനലക്സ്-എഡിഷൻ-പുറത്തിറങ്ങി
INDIA

ഇലക്ട്രിക് വിപണി പിടിക്കാൻ മഹീന്ദ്ര; അത്യാധുനിക സൗകര്യങ്ങളുമായി XEV 9e സിനലക്സ് എഡിഷൻ പുറത്തിറങ്ങി

March 4, 2026
ഇറാനിൽ-ഇസ്രയേൽ-വ്യോമാക്രമണം;-വിമാനത്താവളത്തിൽ-നിർത്തിയിട്ടിരുന്ന-യാത്രാവിമാനം-തകർന്നു
INDIA

ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം; വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനം തകർന്നു

March 3, 2026
ആറ്റുകാൽ-പൊങ്കാലയെ-രാഷ്ട്രീയവൽക്കരിക്കാൻ-അനുവദിക്കില്ല;-നുണപ്രചാരണങ്ങൾ-തള്ളി-മന്ത്രി-വി.-ശിവൻകുട്ടി
INDIA

ആറ്റുകാൽ പൊങ്കാലയെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ല; നുണപ്രചാരണങ്ങൾ തള്ളി മന്ത്രി വി. ശിവൻകുട്ടി

March 3, 2026
Next Post
അമേരിക്കയ്ക്കും-ബ്രിട്ടനും-ഫ്രാൻസിനും-ഇറാൻ്റെ-മുന്നറിയിപ്പ്,-ഇറാനെ-തടയാൻ-ശ്രമിച്ചാൽ-ആക്രമിക്കും

അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാൻസിനും ഇറാൻ്റെ മുന്നറിയിപ്പ്, ഇറാനെ തടയാൻ ശ്രമിച്ചാൽ ആക്രമിക്കും

ഇസ്രയേലിന്റെ-മൂന്നാമത്തെ-എഫ്–35-യുദ്ധവിമാനവും-വെടിവച്ചിട്ടു,-പൈലറ്റിനെ-പിടികൂടി-ഇറാൻ,-വാർത്ത-അടിസ്ഥാന-രഹിതം!!-ഇറാൻ-മാധ്യമങ്ങൾ-വ്യാജവാർത്ത-പടച്ചുവിടുന്നു,-ഇസ്രയേൽ

ഇസ്രയേലിന്റെ മൂന്നാമത്തെ എഫ്–35 യുദ്ധവിമാനവും വെടിവച്ചിട്ടു, പൈലറ്റിനെ പിടികൂടി- ഇറാൻ, വാർത്ത അടിസ്ഥാന രഹിതം!! ഇറാൻ മാധ്യമങ്ങൾ വ്യാജവാർത്ത പടച്ചുവിടുന്നു, ഇസ്രയേൽ

അഹമ്മദാബാദ് വിമാന ദുരന്തം ; ബഹ്‌റൈൻ നവകേരള അനുശോചിച്ചു.

അഹമ്മദാബാദ് വിമാന ദുരന്തം ; ബഹ്‌റൈൻ നവകേരള അനുശോചിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.