ഡല്‍ഹി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമില്ലാതാക്കിയെന്ന് ഇറാന്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം അറിയിച്ചെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയദ് അബ്ബാസ് അരാഗ്ച്ചി അറിയിച്ചു. ഇറാനോട് ഇന്ത്യ അനുഭാവം അറിയിച്ചെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഐക്യദാര്‍ഢ്യത്തിന് ഇറാന്‍ നന്ദി അറിയിച്ചെന്നും മന്ത്രി സയദ് അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി.
അതേസമയം, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലിനെ അപലപിച്ച് ഷങ്ഹായ് സഹകരണ സംഘടന പുറത്തിറക്കിയ പ്രസതാവനയില്‍ നിന്നും ഇന്ത്യ മാറിനില്‍ക്കുകയാണ്. സംഘര്‍ഷം ചര്‍ച്ചയിലൂടെ അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം ഷാങ്ഹായ് സഹകരണ സംഘടനയെ അറിയിച്ചിരുന്നുവെന്നാണ് വിദേശകാര്യ വക്താവ് നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേലിനെ അപലപിച്ചുകൊണ്ട് പുറത്തുവന്ന പ്രസ്താവനയിലുള്ള ചര്‍ച്ചയില്‍ ഇന്ത്യ പങ്കാളിയല്ലെന്നും ഇന്ത്യ അറിയിച്ചു.
The post നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമില്ലാതാക്കി; ഇന്ത്യയുടെ ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിച്ചെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി appeared first on Express Kerala.