എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ട് ദിവസത്തെ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയ ഗ്രോസ് 36 ലക്ഷം ആണെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. രണ്ടാം ദിനം 72 ലക്ഷം രൂപയാണ് ചിത്രം നേടിയത്. അങ്ങനെ ആദ്യ രണ്ട് ദിനങ്ങളില്‍ നിന്നായി 1.08 കോടിയാണ് കേരളത്തിലെ ചിത്രത്തിന്‍റെ കളക്ഷന്‍.
Also Read: വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി അനിരുദ്ധ് രവിചന്ദര്‍
കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുന്നതില്‍ വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലും ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ എത്തുന്നുണ്ട്. വാഴ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
The post ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ഇതുവരെ നേടിയ കളക്ഷൻ പുറത്ത് appeared first on Express Kerala.