
കൊച്ചി: വാന്‍ഹായ് 503 കപ്പല്‍ തീപ്പിടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്. കപ്പല്‍ ഉടമയെയും ഷിപ്പ് മാസ്റ്ററിനെയും ജീവനക്കാരെയും പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. വടകര സ്വദേശി സുനീഷിന്റെ പരാതിയിലാണ് കേസ്.
Also Read: ‘അച്ഛന്റെ വഴിയിലൂടെ മകനും’; ചാണ്ടി ഉമ്മനെ പ്രശംസിച്ച് ടി സിദ്ധിഖ്
കടലില്‍ അമിത വേഗതയില്‍ സഞ്ചരിച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 282, വിഷ പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്തതിലെ അശ്രദ്ധയുടെ പേരില്‍ ബിഎന്‍എസ് 286, കത്തുന്ന വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതില്‍ ബിഎന്‍എസ് 287, സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് മനുഷ്യ ജീവന് അപകടം ഉണ്ടാക്കിയതില്‍ ബിഎന്‍എസ് 288 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
നിലവില്‍ കപ്പലിനെ ഉള്‍ക്കടലില്‍ കേരളാ തീരത്ത് നിന്ന് സുരക്ഷിത അകലത്തിലേക്ക് വലിച്ചെത്തിച്ചതായാണ് കോസ്റ്റ് ഗാര്‍ഡും നാവിക സേനയും അറിയിക്കുന്നത്. ഇപ്പോഴും 57 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കപ്പലില്‍ നിന്ന് ഇടക്ക് പുക ഉയരുന്നുണ്ട്. അതേസമയം കപ്പലില്‍ തീ പിടിച്ച സമയത്ത് കാണാതായ നാല് പേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
The post വാന്‍ഹായ് 503 കപ്പല്‍ തീപ്പിടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ് appeared first on Express Kerala.









