വാഷിങ്ടൻ: ഇറാൻ- ഇസ്രയേൽ യുദ്ധത്തിലേക്ക് അമേരിക്ക കൂടി കക്ഷി ചേരുന്നതോടെ പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലേക്ക് പോകുമെന്ന് സൂചന. മധ്യപൂർവദേശത്തേക്കു യുഎസ് കുടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ നീക്കം തുടങ്ങിയതായി വാർത്താ ഏജൻസി ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. ഇറാൻ– ഇസ്രയേൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇതിനായി എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിക്കുന്നതെന്നാണ് സൂചന. കൂടാതെ വിമാനവാഹിനി കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകളും മേഖലയിൽ വിന്യസിക്കുമെന്നും സൂചനയുണ്ട്. ഏരിയൽ […]