വാഷിങ്ടൺ: ഇസ്രായേൽ- ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തങ്ങൾ തയ്യാറാണെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രസ്താവനയെ പരിഹസിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ആദ്യം റഷ്യയും യുക്രൈനും തമ്മിലുള്ള പ്രശ്നം തീർത്തതിനുശേഷം പുറത്തുള്ളവരെക്കുറിച്ച് ആശങ്കപ്പെട്ടാൽ മതിയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. , അതേസമയം താൻ പുടിനുമായി സംസാരിച്ച കാര്യം ട്രംപ് മാധ്യമങ്ങളുമായി പങ്കുവെച്ചു. ‘ഞാൻ കഴിഞ്ഞദിവസം പുടിനുമായി സംസാരിച്ചു. മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അദ്ദേഹം എന്നെ അറിയിച്ചു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഒരുപകാരം ചെയ്യണം, നിങ്ങളുടെ പ്രശ്‌നത്തിൽ […]