ടെക്‌സസ്: ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് കമ്പനി വികസിപ്പിച്ച സ്റ്റാര്‍ഷിപ് റോക്കറ്റിന് വീണ്ടും തിരിച്ചടി. ചൊവ്വയിലേക്ക് മനുഷ്യനെയെത്തിക്കുകയെന്ന ലക്ഷ്യവുമായി സ്‌പേസ് കമ്പനി വികസിപ്പിച്ച സ്റ്റാര്‍ഷിപ് റോക്കറ്റ് ബുധനാഴ്ച രാത്രി 11ന് ടെക്‌സസില്‍ പരീക്ഷണ വിക്ഷേപണത്തിനായി തയാറെടുക്കുമ്പോള്‍ പൊട്ടിത്തെറിച്ചു തീഗോളമായി.
Also Read: സാംസങ് ഗാലക്‌സി എം36 5ജി ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും
പരീക്ഷണ സ്ഥലത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും പറഞ്ഞുകൊണ്ട് ഈ റോക്കറ്റിലെ സ്‌ഫോടനത്തെക്കുറിച്ച് സ്പേസ് എക്സ് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചു. ഈ വര്‍ഷം നടന്ന മുന്‍ പരീക്ഷണങ്ങളിലും സ്റ്റാര്‍ഷിപ് പൊട്ടിത്തെറിക്കുകയോ റോക്കറ്റിനു നിയന്ത്രണം നഷ്ടമാകുകയോ ചെയ്തിരുന്നു. നൈട്രജന്‍ വാതക അറയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ബുധനാഴ്ചത്തെ പൊട്ടിത്തെറിക്കു കാരണമായതെന്ന് മസ്‌ക് അറിയിച്ചു.
The post വീണ്ടും തിരിച്ചടി: സ്റ്റാര്‍ഷിപ് റോക്കറ്റ് പൊട്ടിത്തെറിച്ചു appeared first on Express Kerala.